Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘ജനറൽ ഡിപ്പാർട്മെന്റ്...

‘ജനറൽ ഡിപ്പാർട്മെന്റ് ഓഫ് എക്‌സ്‌പെർട്ട്‌സ്' പൂർണമായും സ്വദേശിവത്കരിച്ചു

text_fields
bookmark_border
‘ജനറൽ ഡിപ്പാർട്മെന്റ് ഓഫ് എക്‌സ്‌പെർട്ട്‌സ് പൂർണമായും സ്വദേശിവത്കരിച്ചു
cancel

കുവൈത്ത് സിറ്റി: 'ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് എക്‌സ്‌പെർട്ട്‌സ്' പൂർണ്ണമായും സ്വദേശിവത്ക്കരിച്ചു നീതിന്യായ മന്ത്രാലയം. ഇതോടെ പ്രവാസികൾ വഹിച്ചിരുന്ന എല്ലാ തസ്തികകളിലും കുവൈത്തി പൗരന്മാരെ നിയമിച്ചു.

വിദഗ്ധ എൻജിനീയർമാർ, അക്കൗണ്ടന്റുമാർ, നിയമ ഗവേഷകർ എന്നീ തസ്തികകളിലുള്ള മുഴുവൻ ജീവനക്കാരെയും സ്വദേശിവത്ക്കരണ നടപടിക്രമത്തിൽ ഉൾപ്പെടുത്തിയതായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് എക്‌സ്‌പെർറ്റ്‌സിന്റെ ആക്ടിംഗ് മേധാവി ഡോ.ഫവാസ് ബൂദായി വ്യക്തമാക്കി.

വകുപ്പിന്റെ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിൽ പൂർണ്ണമായും ദേശീയ വിദഗ്ധരെ ആശ്രയിക്കുന്ന രീതിയെ ഈ നടപടി ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മേയിൽ നീതിന്യായ മന്ത്രി നാസർ അൽ സുമൈത് ആരംഭിച്ച വികസന പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായാണ് നടപടി. തിങ്കളാഴ്ച മുതൽ സ്വദേശിവത്ക്കരണം പൂർത്തിയായി.

വിദഗ്ധർക്കിടയിൽ ജോലി കൂടുതൽ നീതിയുക്തമായും കാര്യക്ഷമമായും പുനർവിതരണം ചെയ്യുക, ഇടക്കിടെയുള്ള ജോലിമാറ്റം (റൊട്ടേഷൻ) നടപ്പിലാക്കുക, പ്രവർത്തന നിലവാരവും സാങ്കേതിക റിപ്പോർട്ടുകളുടെ ഗുണമേന്മയും മെച്ചപ്പെടുത്തുക, വകുപ്പിന്റെ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റൽവൽക്കരിക്കുക എന്നിവ അടുത്ത ഘട്ടത്തിൽ ഉൾപ്പെടുമെന്നും ബൂദായി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewssaudizationKuwait News
News Summary - ജനറൽ ഡിപ്പാർട്മെന്റ് ഓഫ് എക്‌സ്‌പെർട്ട്‌സ് പൂർണമായും സ്വദേശിവത്കരിച്ചു
Next Story