കുവൈത്ത് കൂട്ടം വെളിയങ്കോട് വാർഷികാഘോഷം
text_fieldsകുവൈത്ത് കൂട്ടം വെളിയങ്കോട് വാർഷികാഘോഷത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്തിലെ വെളിയങ്കോട് സ്വദേശികളുടെ കൂട്ടായ്മയായ ‘കുവൈത്ത് കൂട്ടം വെളിയങ്കോട്’ ജനറൽ ബോഡി യോഗവും വാർഷികാഘോഷവും ഫഹാഹീൽ യൂനിറ്റി സെന്ററിൽ നടന്നു. സിറാജ് ബ്നു മൂസ സ്വാഗതം പറഞ്ഞു. ഷബീർ അധ്യക്ഷത വഹിച്ചു. പുതിയ സെക്രട്ടറി ഹഫീഫ് മൊഹി നന്ദി പറഞ്ഞു. കലാസദൻ ടീം അവതരിപ്പിച്ച ഗാനമേള, ക്വിസ് മത്സരം, നറുക്കെടുപ്പ് എന്നിവ ആകർഷകമായി. മത്സര വിജയികൾക്ക് മാംഗോ ഹൈപ്പർമാർക്കറ്റ് സ്പോൺസർ ചെയ്ത സമ്മാനങ്ങൾ നൽകി. നറുക്കെടുപ്പിൽ മെഗാ സമ്മാനം ഫായിസ് വടക്കേപ്പുറം സ്വന്തമാക്കി. ഫൈസൽ ഖാദർ, അബ്ഷർ അനസ് എന്നിവർ രണ്ടും മൂന്നും സമ്മാനങ്ങൾ നേടി. ഷാഫി ഓർമ, മുസ്തഫ (മുത്തു), ആയിശ അംറ, മുസ്തു പൊന്നാനി എന്നിവർ ഗാനങ്ങൾ ആലപിച്ചു. ക്വിസ് മത്സരത്തിന് അബ്ദുൽ റസാക്ക് നേതൃത്വം നൽകി. അനസ്, സക്കീർ, ടി. അഷ്കർ, ഒ.കെ. റസാക്ക്, അഫ്സൽ, അൻവർ ഇസ്മായിൽ, മുസ്തഫ, ടി.എം. ബാസിൽ എന്നിവർ ആശംസകൾ നേർന്നു. പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പിന് രക്ഷാധികാരി മജീദ് നേതൃത്വം നൽകി. പുതിയ ഭാരവാഹികൾ: ആഷിഫ് റഹ്മത്തുള്ള (പ്രസി), ഹഫീഫ് മൊഹി(ജന.സെക്ര), ഷബീർ (ട്രഷ), എൻ.പി. അബ്ദുൽ റസാക്ക് (വൈ. പ്രസി), മുനീബ് (ജോ.സെക്ര), എം. മജീദ്, എം.എം. സഈദ് (രക്ഷാധികാരി).

