ജി.സി.സി ഗതാഗത വാരാചരണം ഇന്നുമുതല്‍
text_fieldsകുവൈത്ത് സിറ്റി: ജി.സി.സി ഗതാഗത വാരാചരണം മാര്‍ച്ച് 12 മുതല്‍ 16 വരെ നടക്കും. ഗതാഗത നിയമവുമായി ബന്ധപ്പെട്ട് ബോധവത്കരണം ഉള്‍പ്പെടെ നിരവധി പരിപാടികള്‍ വാരാചരണവുമായി ബന്ധപ്പെട്ട് നടക്കും.
അതിനിടെ ഗതാഗത നിയമലംഘനത്തിന്‍െറ പിഴ കുത്തനെ വര്‍ധിപ്പിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലും വന്ന വാര്‍ത്തകള്‍ ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. മന്ത്രാലയത്തിന് അങ്ങനെയൊരു പദ്ധതിയും ഇല്ളെന്ന് മീഡിയ വകുപ്പ് ഡയറക്ടര്‍ ആദില്‍ അല്‍ ഹശാഷ് അസന്നിഗ്ധമായി വ്യക്തമാക്കി. ഗതാഗത നിയമലംഘനങ്ങളാണ് അപകടങ്ങള്‍ പെരുകുന്നതിന് കാരണമെന്ന വിലയിരുത്തലിന്‍െറ അടിസ്ഥാനത്തിലാണ് ബോധവത്കരണം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കുവൈത്തില്‍ മാത്രം വാഹനാപകടത്തില്‍ മരിച്ചത് 2,112 പേരാണ്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെയുള്ള കണക്കാണിത്. ഈ കാലയളവില്‍ 45,086 പേര്‍ക്കാണ് റോഡപകടങ്ങളില്‍ പരിക്കേറ്റത്. പാര്‍ലമെന്‍റില്‍ എം.പി. അലി അല്‍ ദഖ്ബാസിയുടെ ചോദ്യത്തിന് ഉത്തരമായി ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അല്‍ ജര്‍റാഹ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മരിച്ചവരില്‍ 869 പേര്‍ സ്വദേശികളും ബാക്കിയുള്ളവര്‍ വിദേശികളുമാണ്. 2012ലാണ് കൂടുതല്‍ കുവൈത്തികള്‍ വാഹനാപകടങ്ങളില്‍ മരിച്ചത്. 194 സ്വദേശികളാണ് ആ വര്‍ഷം മരിച്ചത്. 2013 (186), 2014 (191), 2015 (158), 2016 (140) എന്നിങ്ങനെയാണ് മറ്റുവര്‍ഷങ്ങളിലെ കണക്ക്. പരിക്കേറ്റവരുടെ എണ്ണത്തിലും 2012ലാണ് വര്‍ധന രേഖപ്പെടുത്തിയത്. 9,959 പേര്‍ക്കാണ് 2012ല്‍ പരിക്കേറ്റത്. 2013 (8,977), 2014 (8,783), 2015 (9,173), 2016 (8,194) എന്നിങ്ങനെയാണ് ഈ കാലയളവില്‍ പരിക്കേറ്റവരുടെ എണ്ണം. ശിക്ഷ കടുപ്പിച്ചതിന്‍െറയും ബോധവത്കരണം ശക്തമാക്കിയതിന്‍െറ ഫലമായി കഴിഞ്ഞ വര്‍ഷം വാഹനാപകടങ്ങളുടെ എണ്ണത്തില്‍ കുറവുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
