ജി.സി.സി വനിത ക്രിക്കറ്റ്; കുവൈത്തിന് തോൽവി
text_fieldsകുവൈത്തിനെ തോൽപ്പിച്ച ഒമാൻ ടീമിന്റെ ആഹ്ലാദം
കുവൈത്ത് സിറ്റി: ഒമാനിൽ നടക്കുന്ന ജി.സി.സി വനിത ക്രിക്കറ്റ് ചാംമ്പ്യൻഷിപ്പിൽ കുവൈത്തിന് വീണ്ടും തോൽവി. നിർണായക മത്സരത്തിൽ കുവൈത്ത് ഒമാനോട് ഒമ്പതു വിക്കറ്റിന് പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത കുവൈത്ത് 20 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 85 റൺസ് നേടി. സീഫ ജിലാനി 19 പന്തിൽനിന്ന് മൂന്ന് ബൗണ്ടറികളോടെ 22 റൺസ് നേടി ടോപ് കുവൈത്ത് ഭാഗത്ത് നിലയുറപ്പിച്ചെങ്കിലും ഒമാൻ ക്യാപ്റ്റൻ പ്രിയങ്ക മെൻഡോങ്ക കുവൈത്ത് ഇന്നിംഗ്സിനെ പാളം തെറ്റിച്ചു. 18 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തിയ പ്രിയങ്ക മത്സരം ഒമാന്റെ പിടിയിലൊതുക്കി.
മറുപടി ബാറ്റിങ്ങിൽ ഒമാൻ 12.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യം മറികടന്നു. ജയധന്യ ഗുണശേഖർ 41 പന്തിൽനിന്ന് പുറത്താകാതെ 41 റൺസ് നേടി ഒമാൻ ഇന്നിംഗ്സിന് അടിത്തറയിട്ടു.
ആദ്യ മത്സരങ്ങളിൽ ഖത്തറിനെയും ബഹ്റൈനെയും തറപറ്റിച്ച കുവൈത്ത് കഴിഞ്ഞ മത്സരത്തിൽ യു.എ.ഇയോട് പരാജയപ്പെട്ടിരുന്നു. സൗദി അറേബ്യയുമായാണ് കുവൈത്തിന്റെ അടുത്ത മത്സരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

