Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവിമാനത്താവളം നാലാം...

വിമാനത്താവളം നാലാം ടെർമിനൽ സജ്ജം; ജി.സി.സി വിമാന സർവിസ്​ ഇന്നുമുതൽ

text_fields
bookmark_border
വിമാനത്താവളം നാലാം ടെർമിനൽ സജ്ജം; ജി.സി.സി വിമാന സർവിസ്​ ഇന്നുമുതൽ
cancel

കുവൈത്ത്​ സിറ്റി: ജി.സി.സി രാജ്യങ്ങളിലേക്കുള്ള​ സർവിസിനായി​ കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിലെ നാലാം ടെർമിനൽ (കുവൈത്ത്​ എയർവേ​സ്​ ടെർമിനൽ) സജ്ജം. ഞായറാഴ്​ച മുതൽ ഇൗ ടെർമിനലിൽനിന്ന്​ ബഹ്​റൈൻ, സൗദി, ഖത്തർ, യു.എ.ഇ, ഒമാൻ എന്നീ രാജ്യങ്ങളിലേക്ക്​ കുവൈത്ത്​ എയർവേ​സ്​ വിമാനം പറന്നുയരും. പ്രതിദിനം 26 മുതൽ 34 വരെ വിമാനങ്ങളാണ്​ രണ്ടുവശങ്ങളിലേക്കുമായി സർവിസ്​ നടത്തുക. മറ്റു അറബ്​ രാജ്യങ്ങൾ, യൂറോപ്പ്​, അമേരിക്ക, ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള സർവിസ്​ വൈകാതെ ആരംഭിക്കും. ജൂലൈ നാലിന്​ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​ ഉദ്​ഘാടനം ചെയ്​ത ടെർമിനലിൽനിന്ന്​ ആഗസ്​റ്റ്​ എട്ടിന്​ ബഹ്​റൈനിലേക്ക്​ ആദ്യ വിമാനം പറന്നിരുന്നു.


ദക്ഷിണ കൊറിയയി​ലെ ഇഞ്ചിയോൺ ഇൻറർനാഷനൽ എയർപോർട്ട്​ കോർപറേഷ​നാണ്​ നാലാം ടെർമിനലി​​​െൻറ പ്രവർത്തന നടത്തിപ്പ്​ ഏറ്റെടുത്തിട്ടുള്ളത്​. പ്രവർത്തനം പൂർണ തോതിലാവുന്നതോടെ കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിലെ പത്തുശതമാനം യാത്രക്കാർ ഇതുവഴിയാവും യാത്ര​ചെയ്യുക.
14 ഗേറ്റുകളുള്ള നാലാം ടെർമിനൽ പൂർണതോതിൽ പ്രവർത്തനക്ഷമമാവുന്നതോടെ നിലവിലെ ടെർമിനലുകളിലെ തിരക്ക്​ കുറയും. 2,25,000 ചതുരശ്രമീറ്റർ വിസ്​തൃതിയാണ്​ പുതിയ ടെർമിനലിനുള്ളത്​. 2450 കാറുകൾക്ക്​ നിർത്തിയിടാൻ കഴിയുന്നതാണ്​ പാർക്കിങ്​ സംവിധാനം​. പ്രതിവർഷം 4.5 മില്യൻ യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ്​ ടെർമിനൽ. ജി.സി.സി സർവിസ്​ ആരംഭിക്കുന്നതിന്​ ഒരുക്കം പൂർത്തിയായതായി വ്യോമയാന വകുപ്പ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsgcc vimana service innu muthal
News Summary - gcc vimana service innu muthal-kuwait-kuwait news
Next Story