Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഏ​കീ​കൃ​ത...

ഏ​കീ​കൃ​ത ഭ​ക്ഷ്യ​നി​യ​മ​മു​ണ്ടാ​ക്കാ​ൻ ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ

text_fields
bookmark_border
Gulf Food Safety Ministerial Committee
cancel
camera_alt

കു​വൈ​ത്തി​ൽ യോ​ഗ​ത്തി​നെ​ത്തി​യ ഗ​ൾ​ഫ് ഫു​ഡ് സേ​ഫ്റ്റി മി​നി​സ്റ്റീ​രി​യ​ൽ ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: ഭ​ക്ഷ്യ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു നി​യ​മം ഉ​ണ്ടാ​ക്കാ​ൻ ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ ആ​ലോ​ചി​ക്കു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​ൾ​ഫ് ഫു​ഡ് സേ​ഫ്റ്റി മി​നി​സ്റ്റേ​രി​യ​ൽ ക​മ്മി​റ്റി കു​വൈ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു. ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ, മ​ന്ത്രി​മാ​ർ, മ​ന്ത്രാ​ല​യ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ഭ​ക്ഷ്യ സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും ഭ​ക്ഷ്യ സം​വി​ധാ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന ആ​ഗോ​ള വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​നും പ​ര്യാ​പ്ത​മാ​യ രീ​തി​യി​ൽ ഏ​കീ​കൃ​ത നി​യ​മ പ​രി​ഷ്കാ​ര ആ​ലോ​ച​ന​യി​ലു​ള്ള​ത്.

അം​ഗ​രാ​ജ്യ​ങ്ങ​ൾ വൈ​ദ്ഗ​ധ്യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​തും ക​യ​റ്റു​മ​തി​ക്കും ഇ​റ​ക്കു​മ​തി​ക്കും അം​ഗീ​കൃ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ക തു​ട​ങ്ങി​യ​വ​യും ച​ർ​ച്ച​യാ​യി. ഭ​ക്ഷ്യ വ്യാ​പാ​ര​ത്തി​ൽ അം​ഗ രാ​ജ്യ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കാ​ൻ ശ്ര​മി​ക്കും. കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​അ​ഹ്മ​ദ് അ​ൽ അ​വാ​ദി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലു​ട​നീ​ളം ഭ​ക്ഷ്യ-​ആ​രോ​ഗ്യ നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ അം​ഗ​രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്നും പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​​ന്റെ​യും സു​സ്ഥി​ര വി​ക​സ​ന​ത്തി​​ന്റെ​യും അ​ടി​സ്ഥാ​ന സ്തം​ഭ​മാ​ണ് സു​ര​ക്ഷി​ത ഭ​ക്ഷ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GCCKuwait NewsUnified food policyGulf Food Safety Ministerial Committee
News Summary - GCC states to have unified food policy
Next Story