Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമാ​ധ്യ​മ സ​ഹ​ക​ര​ണം...

മാ​ധ്യ​മ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​ൻ ജി.​സി.​സി

text_fields
bookmark_border
മാ​ധ്യ​മ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​ൻ ജി.​സി.​സി
cancel
camera_alt

ജി.​സി.​സി ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് മീ​ഡി​യ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​ർ യോ​ഗ​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചും മാ​ധ്യ​മ ച​ർ​ച്ച​ക​ളെ ഏ​കീ​ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി) ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് മീ​ഡി​യ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​ർ ച​ർ​ച്ച ന​ട​ത്തി. അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ മാ​ധ്യ​മ ഏ​കോ​പ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും, തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന മാ​ധ്യ​മ പ്ര​ചാ​ര​ണ​ങ്ങ​ളെ​യും കിം​വ​ദ​ന്തി​ക​ളെ​യും ചെ​റു​ക്ക​ൽ, സം​യു​ക്ത ഗ​ൾ​ഫ് നി​ല​പാ​ട് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ൽ വാ​ർ​ത്ത ഏ​ജ​ൻ​സി​ക​ളു​ടെ പ​ങ്ക് സ​ജീ​വ​മാ​ക്ക​ൽ, ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന മാ​ധ്യ​മ സ​ന്ദേ​ശ​ങ്ങ​ൾ ഏ​കീ​ക​രി​ക്ക​ൽ എ​ന്നി​വ യോ​ഗം ച​ർ​ച്ച ചെ​യ്തു. ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ൾ, റേ​ഡി​യോ സ്റ്റേ​ഷ​നു​ക​ൾ, ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ എ​ന്നി​വ​ക്ക് മാ​ധ്യ​മ ഉ​ള്ള​ട​ക്കം കൈ​മാ​റു​ന്ന​തി​നു​ള്ള ഏ​കോ​പ​നം വ​ർ​ധി​പ്പി​ക്ക​ൽ, തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ളോ​ടു​ള്ള പ്ര​തി​ക​ര​ണം, അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ളി​ൽ ഗ​ൾ​ഫ് മാ​ധ്യ​മ സാ​ന്നി​ധ്യം ശ​ക്തി​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​ക്കു​ള്ള വ​ഴി​ക​ളും, പ്ര​ധാ​ന മാ​ധ്യ​മ സ​ന്ദേ​ശ​ങ്ങ​ൾ ഏ​കീ​ക​രി​ക്കു​ന്ന​തും യോ​ഗം അ​വ​ലോ​ക​നം ചെ​യ്തു.

വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി ന​ട​ന്ന യോ​ഗ​ത്തി​ൽ കു​വൈ​ത്ത് പ്ര​തി​നി​ധി സം​ഘ​ത്തെ വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​നാ​സ​ർ മു​ഹൈ​സെ​ൻ ന​യി​ച്ചു. ജി.​സി.​സി ജോ​യ​ന്റ് പ്രോ​ഗ്രാം പ്രൊ​ഡ​ക്ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ശൈ​ഖ് മു​ബാ​റ​ക് ഫ​ഹ​ദ് ജാ​ബി​ർ അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ പ​ങ്കാ​ളി​ത്ത​വും യോ​ഗ​ത്തി​ൽ ഉ​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - GCC to strengthen media cooperation
Next Story