ജി.സി.സി ടെക്നിക്കൽ കോൺഫറൻസ് നവംബറിൽ
text_fieldsകുവൈത്ത് സിറ്റി: വിസ്ഡം യൂത്ത് നവംബർ 11, 12 തീയതികളിൽ അങ്കമാലിയിൽ സംഘടിപ്പിക്കുന്ന പ്രൊഫെസ് 3.0 - പ്രഫഷനൽ ഫാമിലി കോൺഫറൻസിന്റെ ഭാഗമായി ജി.സി.സി രാജ്യങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങി.
ജി.സി.സി രാജ്യങ്ങളിലെ ടെക്നിക്കൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി നവംബർ മൂന്നിന് ടെക്നിക്കൽ കോൺഫറൻസ് സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഓൺലൈനിൽ നടക്കുന്ന പരിപാടിയിൽ സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് പങ്കെടുക്കാം. ടെക്നിക്കൽ മേഖലയിൽ ജോലി ചെയ്യുന്നവർ നേരിടുന്ന വിവിധ പ്രശ്നങ്ങളും പരിഹാരങ്ങളും ചർച്ച ചെയ്യുമെന്ന് ജി.സി.സി പ്രഫഷനൽ വിങ് കോഓഡിനേഷൻ ഭാരവാഹികൾ അറിയിച്ചു.
ഇതുസംബന്ധിച്ച സംഗമത്തിൽ ഡോ. ശഹീർ അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന അധ്യക്ഷൻ താജുദ്ദീൻ സ്വലാഹി മുഖ്യ പ്രഭാഷണം നിർവഹിച്ചു. നൗഫൽ (സൗദി), നിയാസ് (ഖത്തർ), അബ്ദുറഹ്മാൻ (യു.എ.ഇ), ഷൈജിൽ (ഒമാൻ), സുഹാദ് (ബഹ്റൈൻ) എന്നിവർ സംസാരിച്ചു. അനിലാൽ ആസാദ് (കുവൈത്ത്) നന്ദി പറഞ്ഞു.

