Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജി.സി.സി ഉച്ചകോടി; ഡിസംബർ ഒന്നിന് പൊതു അവധി
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിലിന്റെ (ജി.സി.സി) 45ാമത് ഉച്ചകോടി ഡിസംബർ ഒന്നിന് കുവൈത്തിൽ നടക്കും. ഉച്ചകോടിയോടുള്ള ബഹുമാനാർഥം അന്നേ ദിവസം പൊതു അവധിയായിരിക്കുമെന്ന് സിവിൽ സർവിസ് ബ്യൂറോ അറിയിച്ചു. എല്ലാ മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും പൊതുസ്ഥാപനങ്ങളും ഈ ദിവസം അടച്ചിടും.
എന്നാൽ, അവശ്യ പ്രവർത്തനങ്ങളുള്ള ഏജൻസികൾക്കും ഓർഗനൈസേഷനുകളിലും സേവനങ്ങൾ ഉണ്ടാകും. ഇവിടങ്ങളിൽ ബന്ധപ്പെട്ട അധികാരികൾ നിർണയിക്കുന്ന പ്രകാരം ഷെഡ്യൂൾ സജ്ജീകരിക്കും. ഡിസംബർ ഒന്ന് ഞായറാഴ്ച ആയതിനാൽ അവധി ദിവസങ്ങളായ വെള്ളി, ശനി എന്നിവക്കൊപ്പം തുടർച്ചയായി മൂന്നു ദിവസം അവധി ലഭിക്കും.
Next Story

