ജി.സി.സി ഉച്ചകോടി; കുവൈത്ത് കിരീടാവകാശി പങ്കെടുക്കും
text_fieldsജി.സി.സി ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണക്കത്ത് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് സൗദി അംബാസഡർ കൈമാറുന്നു
കുവൈത്ത് സിറ്റി: സൗദിയിൽ നടക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ഉച്ചകോടിയിൽ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധിയായി കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പങ്കെടുക്കും. റിയാദിൽ ഈ മാസം ഏഴുമുതൽ ഒമ്പതുവരെയാണ് ജി.സി.സി ഉച്ചകോടി. ഇതിനായി കിരീടാവകാശിയും സംഘവും വ്യാഴാഴ്ച കുവൈത്തിൽനിന്ന് യാത്രതിരിക്കും.
ജി.സി.സി ഉന്നത കൗൺസിൽ യോഗത്തിന്റെ 43ാമത് സെഷനിലും ചൈന-ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിയിലും ചൈന-അറബ് ഉച്ചകോടിയിലും കിരീടാവകാശി ശൈഖ് മിശ്അൽ പങ്കെടുക്കും. ജി.സി.സി ഉച്ചകോടിയിലേക്ക് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ ക്ഷണിച്ച് കുവൈത്തിലെ സൗദി അംബാസഡർ കഴിഞ്ഞ ദിവസം കത്ത് കൈമാറി. അമീറിനുവേണ്ടി കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ക്ഷണക്കത്ത് ഏറ്റുവാങ്ങി.
കിരീടാവകാശിയുടെ ദിവാൻ ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ്, അമീരി ദിവാൻ കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രി മുഹമ്മദ് ദൈഫുള്ള ഷരാർ, അമീരി ദിവാന്റെ അണ്ടർ സെക്രട്ടറിയും അമീർ ബ്യൂറോയുടെ ഡയറക്ടറുമായ അംബാസഡർ അഹമ്മദ് ഫഹദ് അൽ ഫഹദ്, കിരീടാവകാശിയുടെ ഓഫിസ് ഡയറക്ടർ ജമാൽ മുഹമ്മദ് അൽ-ദിയാബ്, കിരീടാവകാശിയുടെ ഓഫിസിലെ വിദേശകാര്യ അണ്ടർ സെക്രട്ടറി മാസിൻ ഈസ അൽ ഇസ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

