ജി.സി.സി ഉച്ചകോടി; വിദേശകാര്യ മന്ത്രിമാരുടെ തയാറെടുപ്പ് യോഗം ഇന്ന്
text_fieldsവിദേശകാര്യ മന്ത്രി അബ്ദുല്ല അൽഫ യഹ്യ
കുവൈത്ത് സിറ്റി: കുവൈത്തിൽ നടക്കുന്ന 45ാമത് ജി.സി.സി ഉച്ചകോടിയിൽ പ്രധാന രാഷ്ട്രീയ സാമ്പത്തിക വിഷയങ്ങൾ ഉയർത്തിക്കാട്ടുമെന്ന് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽഫ യഹ്യ. ജി.സി.സി ഇലക്ട്രിക്കൽ ഗ്രിഡ്, റെയിൽവേ പദ്ധതികൾ എന്നിവ പൂർത്തീകരിക്കൽ, അംഗരാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം, സൈബർ സുരക്ഷ എന്നിവയെക്കുറിച്ച് ഉച്ചകോടി വിലയിരുത്തുമെന്നും മന്ത്രി അൽ യഹ്യ പറഞ്ഞു.
ഞായറാഴ്ചയിലെ ഉച്ചകോടിക്ക് മുന്നോടിയായി വിദേശകാര്യ മന്ത്രിമാരുടെ തയാറെടുപ്പ് യോഗം വ്യാഴാഴ്ച നടക്കും. ജി.സി.സി രാജ്യങ്ങളുടെ ഐക്യവും നേട്ടങ്ങളും ഉയർത്തിക്കാട്ടുന്ന അബ്ദുല്ല അൽ സാലിം കൾച്ചറൽ സെന്ററിൽ നടക്കുന്ന പ്രദർശനവും ജി.സി.സി മന്ത്രിമാർ സന്ദർശിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

