ജി.സി.സി ഉച്ചകോടി: കിരീടാവകാശി പങ്കെടുക്കും
text_fieldsകുവൈത്ത് സിറ്റി: ജിദ്ദയിൽ നടക്കുന്ന 18ാമത് ജി.സി.സി കൺസൽട്ടേറ്റിവ് മീറ്റിങ്ങിലും ഗൾഫ്-മധ്യേഷ്യ ഉച്ചകോടിയിലും അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധിയായി കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പങ്കെടുക്കും. ഇതിനായി ബുധനാഴ്ച അദ്ദേഹം സൗദിയിലേക്ക് തിരിക്കും. ഉച്ചകോടിയിൽ കുവൈത്ത് പ്രതിനിധി സംഘത്തെ കിരീടാവകാശി നയിക്കും.
മേഖലയിലും അംഗരാഷ്ട്രങ്ങൾക്കിടയിലും സഹകരണം വളർത്തുന്നതിലും ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും സുപ്രധാന നാഴികക്കല്ലാകും ഉച്ചകോടി.
പ്രാദേശിക സഹകരണം ശക്തിപ്പെടുത്തുന്നതിനും പൊതുവായ വളർച്ചയുടെയും സമൃദ്ധിയുടെയും വഴികൾ കണ്ടെത്തുന്നതിനുമുള്ള ആലോചനകളും ഉച്ചകോടിയിലുണ്ടാകും.

