ജി.സി.സി ഉച്ചകോടി കിരീടാവകാശി സൗദിയിൽ
text_fieldsകിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സൗദിയിൽ
കുവൈത്ത് സിറ്റി: ജി.സി.സി ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധിയായി കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സൗദിയിലെത്തി. ജി.സി.സി-ചൈന ഉച്ചകോടി, അറബ്-ചൈന ഉച്ചകോടി എന്നിവയിലും കിരീടാവകാശി പങ്കെടുക്കും.
കിരീടാവകാശിയെ വിമാനത്താവളത്തിൽ റിയാദ് മേഖലയിലെ ഡെപ്യൂട്ടി അമീർ മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്, അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽ ഗൈത്, ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നായിഫ് അൽ ഹജ്റഫ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു. കുവൈത്ത് ധനമന്ത്രിയും സാമ്പത്തിക, നിക്ഷേപകാര്യ സഹമന്ത്രിയുമായ അബ്ദുൽ വഹാബ് അൽ റുഷൈദും സൗദിയിലെത്തിയിട്ടുണ്ട്.

