ജി.സി.സി ഉച്ചകോടിയിൽ ബലൂണുകളും ഉയരും
text_fieldsഅമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് യു.എ.ഇ ബലൂൺ ടീമിനൊപ്പം
കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ യു.എ.ഇ ബലൂൺ ടീമിനെ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സ്വീകരിച്ചു. ബയാൻ പാലസിൽ അമീറുമായി കൂടിക്കാഴ്ച നടത്തിയതിൽ അഭിമാനമുണ്ടെന്ന് യു.എ.ഇ ബലൂൺ ടീം ലീഡർ ക്യാപ്റ്റൻ പൈലറ്റ് അബ്ദുൽ അസീസ് നാസർ അൽ മൻസൂരി പറഞ്ഞു. ഡിസംബറിൽ കുവൈത്തിൽ നടക്കുന്ന 45ാമത് ജി.സി.സി ഉച്ചകോടിയിൽ ജി.സി.സിയുടെ ബലൂണും ഉയരും.
കൂടിക്കാഴ്ചയിൽ അത് ഉദ്ഘാടനം ചെയ്തതായും അദ്ദേഹം പറഞ്ഞു. ഐക്യത്തെയും ദൃഢമായ ബന്ധത്തെയും പ്രതിനിധീകരിക്കാൻ ജി.സി.സി ബലൂൺ ജി.സി.സിയിലെ ആറ് രാജ്യങ്ങളിലും പറക്കണമെന്ന് അമീർ നിർദേശിച്ചതായും ജനങ്ങൾക്കിടയിൽ ശക്തമായ ബന്ധം നിലനിർത്താനും ഓർമിപ്പിച്ചതായും അബ്ദുൽ അസീസ് നാസർ അൽ മൻസൂരി പറഞ്ഞു.

