ജി.സി.സി സാമൂഹിക വികസന മന്ത്രിമാരുടെ യോഗം; കുവൈത്തിൽ മന്ത്രി ഒരുക്കം വിലയിരുത്തി
text_fieldsജി.സി.സി സാമൂഹിക വികസന മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായി മന്ത്രി ഡോ.അംതാൽ അൽ ഹുവൈലയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം
കുവൈത്ത് സിറ്റി: കുവൈത്തിൽ നടക്കുന്ന ജി.സി.സി സാമൂഹിക വികസന മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായി സാമൂഹിക, കുടുംബ, ബാല്യകാല മന്ത്രി ഡോ. അംതാൽ അൽ ഹുവൈല ഒരുക്കം വിലയിരുത്തി. സെപ്റ്റംബർ ഒന്നു മുതൽ 14 വരെയാണ് ജി.സി.സി സാമൂഹിക വികസന മന്ത്രിമാരുടെ 11-ാമത് യോഗം. ജി.സി.സി അംഗരാജ്യങ്ങൾക്കിടയിൽ സാമൂഹിക, വികസന കാര്യങ്ങളിൽ സഹകരണവും വൈദഗ്ധ്യവും കൈമാറുന്നതിനുള്ള അവസരമാണ് യോഗം.
യോഗത്തിന്റെ വിജയം ഉറപ്പാക്കുന്നതിനും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ആവശ്യമായ സഹായം ഒരുക്കാനുള്ള കുവൈത്തിന്റെ സന്നദ്ധത മന്ത്രി വ്യക്തമാക്കി. സാമൂഹിക, വികസന മേഖലകളിലെ സംയുക്ത ജി.സി.സി പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിൽ കുവൈത്തിന്റെ നിലയും പങ്കും പ്രതിഫലിപ്പിക്കുന്ന രീതിയിൽ പ്രോഗ്രാം വർക്ക് പ്ലാൻ അവലോകനം, ലോജിസ്റ്റിക്കൽ, ടെക്നിക്കൽ, ഓർഗനൈസേഷണൽ സംവിധാനങ്ങൾ എന്നിവ യോഗത്തിൽ ചർച്ചചെയ്തു. സാമൂഹിക വികസന മന്ത്രാലയം അണ്ടർസെക്രട്ടറി, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, സിവിൽ സർവിസ് കമീഷൻ എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

