Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജി.സി.സി സെക്രട്ടറി ജനറൽ അപലപിച്ചു

text_fields
bookmark_border
ജി.സി.സി സെക്രട്ടറി ജനറൽ അപലപിച്ചു
cancel
camera_alt

ജാസിം അൽ ബുദൈവി

കുവൈത്ത് സിറ്റി: ഹിസ്ബുള്ളയുമായി ബന്ധമുള്ള സംഘത്തെ അറസ്റ്റ് ചെയ്ത നടപടിയിൽ കുവൈത്തിനെ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി പ്രശംസിച്ചു.

തീവ്രവാദ ഗ്രൂപ്പിന്റെ പദ്ധതികളെയും കുവൈത്ത് സ്ഥിരതയെ തകർക്കാനുള്ള ശ്രമങ്ങളെയും ബുദൈവി ശക്തമായി അപലപിച്ചു. അധികാരികളുടെ ഉയർന്ന തലത്തിലുള്ള ജാഗ്രതയും കാര്യക്ഷമതയും, ‘തീവ്രവാദ’ ഭീഷണികളെ നേരിടാനുള്ള കഴിവിനെയും അഭിനന്ദിച്ചു.

കുവൈത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും, പരമാധികാരം സംരക്ഷിക്കുന്നതിനും, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷക്ക് ഭീഷണിയാകുന്ന ആരെയും നേരിടുന്നതിനും, കുവൈത്ത് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ജി.സി.സി അംഗരാജ്യങ്ങളുടെ പൂർണ്ണ പിന്തുണ അദ്ദേഹം അറിയിച്ചു.

ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഭീകരതയെ നേരിടുന്നതിലും, കൂട്ടായ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിലും മേഖലയിലെ സ്ഥിരത നിലനിർത്തുന്നതിലും ജി.സി.സി അംഗരാജ്യങ്ങൾ ഐക്യത്തോടെ തുടരുമെന്ന് ജാസിം അൽ ബുദൈവി കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - GCC Secretary General condemns
Next Story