Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅടിയന്തര യോഗം ചേർന്നു;...

അടിയന്തര യോഗം ചേർന്നു; ആക്രമണങ്ങൾ ഉടനടി നിർത്തണമെന്ന് ജി.സി.സി മന്ത്രിതല കൗൺസിൽ

text_fields
bookmark_border
അടിയന്തര യോഗം ചേർന്നു; ആക്രമണങ്ങൾ ഉടനടി നിർത്തണമെന്ന് ജി.സി.സി മന്ത്രിതല കൗൺസിൽ
cancel

കു​വൈ​ത്ത് സി​റ്റി: ജി.​സി.​സി രാ​ജ്യ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ഇ​റാ​ൻ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി) വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗം ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ചു. വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി ചേ​ർ​ന്ന അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ൽ മേ​ഖ​ല​യി​ലെ സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ൾ മ​ന്ത്രി​മാ​ർ ച​ർ​ച്ച ചെ​യ്തു. ഏ​തെ​ങ്കി​ലും ഒ​രു അം​ഗ​രാ​ജ്യ​ത്തി​ന് നേ​രെ​യു​ള്ള ആ​ക്ര​മ​ണം കൗ​ൺ​സി​ലി​ലെ മു​ഴു​വ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കും എ​തി​രാ​യ നേ​രി​ട്ടു​ള്ള ആ​ക്ര​മ​ണ​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന് യോ​ഗം പ്ര​ഖ്യാ​പി​ച്ചു.

ആ​ക്ര​മ​ണം രാ​ജ്യ​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​രം, അ​യ​ൽ​പ​ക്ക ബ​ന്ധ​ങ്ങ​ൾ, അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ, യു.​എ​ൻ പ്ര​മേ​യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് കൗ​ൺ​സി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. സി​വി​ലി​യ​ന്മാ​രെ​യും സി​വി​ലി​യ​ൻ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ടു​ന്ന​ത് അ​ന്താ​രാ​ഷ്ട്ര മാ​നു​ഷി​ക നി​യ​മ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണ്. അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ സു​ര​ക്ഷ അ​വി​ഭാ​ജ്യ​മാ​ണെ​ന്നും സം​യു​ക്ത പ്ര​തി​രോ​ധ ക​രാ​ർ അ​നു​സ​രി​ച്ച് ഇ​തി​നെ നേ​രി​ടു​മെ​ന്നും മ​ന്ത്രി​മാ​ർ വ്യ​ക്ത​മാ​ക്കി. ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ ചാ​ർ​ട്ട​റി​ലെ ആ​ർ​ട്ടി​ക്കി​ൾ (51) പ്ര​കാ​രം വ്യ​ക്തി​ഗ​ത​മാ​യും കൂ​ട്ടാ​യും സ്വ​യം പ്ര​തി​രോ​ധി​ക്കാ​നു​ള്ള നി​യ​മ​പ​ര​മാ​യ അ​വ​കാ​ശം ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ​ക്കു​ണ്ടെ​ന്നും യോ​ഗം ഓ​ർ​മി​പ്പി​ച്ചു. മി​സൈ​ലു​ക​ളെ​യും ഡ്രോ​ണു​ക​ളെ​യും ത​ട​യു​ക​യും നി​ർ​വീ​ര്യ​മാ​ക്കു​ക​യും ചെ​യ്ത അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ സാ​യു​ധ സേ​ന​ക​ളെ​യും വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളെ​യും കൗ​ൺ​സി​ൽ അ​ഭി​ന​ന്ദി​ച്ചു.

മേ​ഖ​ല​യി​ലെ സു​ര​ക്ഷ​യും വി​ത​ര​ണ ശൃം​ഖ​ല​ക​ളു​ടെ സു​ഗ​മ​മാ​യ നീ​ക്ക​വും ഉ​റ​പ്പാ​ക്കാ​ൻ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ട​ന​ടി അ​വ​സാ​നി​പ്പി​ക്ക​ണം. അ​റേ​ബ്യ​ൻ ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ സ്ഥി​ര​ത ആ​ഗോ​ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ​യും ഊ​ർ​ജ വി​പ​ണി​യു​ടെ​യും നി​ല​നി​ൽ​പ്പി​ന് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും കൗ​ൺ​സി​ൽ ഓ​ർ​മി​പ്പി​ച്ചു. ആ​ക്ര​മ​ണ​ങ്ങ​ളെ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി അ​പ​ല​പി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​ഹ്വാ​നം ചെ​യ്തു. യു.​എ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം. പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ പി​ന്തു​ണ അ​റി​യി​ച്ച സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ൾ​ക്ക് ജി.​സി.​സി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് എ​പ്പോ​ഴും സം​ഭാ​ഷ​ണ​ത്തി​ന്റെ പാ​ത​യാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ഇ​തി​നാ​യി ഒ​മാ​ൻ ന​ട​ത്തു​ന്ന മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ൾ പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും മ​ന്ത്രി​മാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AttacksGCCemergency meeting
News Summary - GCC Ministerial Council holds emergency meeting; calls for immediate end to attacks
Next Story