നികുതി നയം ചർച്ച ചെയ്ത് കുവൈത്തിൽ ജി.സി.സി യോഗം
text_fieldsജി.സി.സി രാജ്യങ്ങളുടെ നികുതി വകുപ്പ് തലവന്മാർ കുവൈത്തിൽ ഒത്തുകൂടിയപ്പോൾ
കുവൈത്ത് സിറ്റി: നികുതി നയങ്ങൾ ചർച്ച ചെയ്യാൻ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ പ്രതിനിധികൾ കുവൈത്തിൽ യോഗം ചേർന്നു. ജി.സി.സി രാജ്യങ്ങളിലെ നികുതി വകുപ്പുകളുടെ തലവന്മാരുടെയും ഡയറക്ടർമാരുടെയും കമ്മിറ്റിയുടെ 14-ാമത് യോഗമാണ് നടന്നത്. നികുതി നയങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ, പ്രത്യേകിച്ച് മേഖലയിലുടനീളമുള്ള സെലക്ടീവ് ടാക്സ്, മൂല്യവർധിത നികുതി (വാറ്റ്) എന്നിവ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നു.
ജി.സി.സി രാജ്യങ്ങളിലെ വികസനവും സാമ്പത്തിക ഏകീകരണവും ലക്ഷ്യമിട്ടുള്ള നിരവധി നികുതി നയങ്ങൾ അവലോകനം ചെയ്തു. ചില ജി.സി.സി രാജ്യങ്ങൾ വിജയകരമായി നടപ്പാക്കിയ നികുതി നയം യോഗത്തിൽ അവതരിപ്പിക്കപ്പെട്ടു. കുവൈത്ത് ധനകാര്യ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി അസീൽ സുലൈമാൻ അൽ മുനിഫി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ജി.സി.സി സെക്രട്ടേറിയറ്റിലെ സാമ്പത്തിക വികസന കാര്യങ്ങളുടെ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഖാലിദ് അലി അൽസുനൈദിയും ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള മുതിർന്ന നികുതി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ഒമാൻ ടാക്സ് അതോറിറ്റി ചെയർമാൻ നാസർ ബിൻ ഖാമിസ് അൽ ജാഷ്മിയും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

