ജി.സി.സി ജല ഉച്ചകോടി മാർച്ചിൽ കുവൈത്തിൽ
text_fieldsകുവൈത്ത് സിറ്റി: ജി.സി.സി ജല ഉച്ചകോടി മാർച്ചിൽ കുവൈത്തിൽ നടക്കും. ജി.സി.സി രാജ്യങ്ങളിലെ ജല മന്ത്രിമാരും ജലേസ്രാതസ്സുകളുടെ സംരക്ഷണ കാര്യങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക വിദഗ്ധരടക്കമുള്ളവരാണ് ഉച്ചകോടിയിൽ സംബന്ധിക്കുക. അംഗരാജ്യങ്ങളിൽ അടുത്തിടെയായി കണ്ടുവരുന്ന പ്രതിഭാസമാണ് ഭൂഗർഭ ജലേസ്രാതസ്സുകളുടെ കുറവ്. ഭാവിയിൽ മേഖലയിൽ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെട്ടേക്കുമെന്ന പ്രവചനം ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ജലസുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായിരിക്കും ഉച്ചകോടി പ്രാധാന്യം നൽകുക. ഈ വിഷയത്തിൽ അംഗരാജ്യങ്ങൾ നടപ്പാക്കിവരുന്ന പദ്ധതികൾ പരസ്പരം പങ്കുവെക്കുന്നതിനുള്ള വേദിയായും ഉച്ചകോടി മാറും. അതിനിടെ, ഉച്ചകോടിയുടെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിന് ജല സാങ്കേതിക വകുപ്പിെൻറ യോഗം കുവൈത്ത് ശാസ്ത്ര ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ കഴിഞ്ഞ ദിവസം നടന്നു. ഉച്ചകോടി വിജയിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചതായി വകുപ്പ് മേധാവി മുഹമ്മദ് അൽ റുശൈദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
