ജി.സി.സി പ്രതിസന്ധി പരിഹാരം: പ്രതീക്ഷ അസ്തമിച്ചിട്ടില്ലെന്ന് അമീർ
text_fieldsകുവൈത്ത് സിറ്റി: സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഇൗജിപ്ത് രാജ്യങ്ങൾ ഖത്തറിനെ ബഹിഷ്കരിച്ചതുമായി ബന്ധപ്പെട്ട് ജി.സി.സിയിൽ രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിൽ പ്രതീക്ഷ അസ്തമിച്ചിട്ടില്ലെന്ന് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്.
അമേരിക്കൻ സന്ദർശനത്തിനിടെ വൈറ്റ്ഹൗസിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചക്ക് ശേഷം ഇരുവരും നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് അമീർ ഇക്കാര്യം വ്യക്തമാക്കിയത്. ഏത് പ്രശ്നവും സമാധാനപരമായ ചർച്ചകളിലൂടെ സമവായത്തിലെത്തിക്കാൻ സാധിക്കും. ഒരേ ഭാഷയും സംസ്കാരവും വെച്ചുപുലർത്തുന്ന ജി.സി.സി കൂട്ടായ്മയിലെ അംഗങ്ങൾ പരസ്പരം ബന്ധപ്പെട്ടവരാണ്.
ആ നിലക്ക് സൗദി ഉൾപ്പെടെ നാലു രാജ്യങ്ങൾ ഖത്തറുമായി നയതന്ത്ര ബന്ധം വിച്ഛേദിച്ചതിനെ തുടർന്നുണ്ടായ പ്രതിസന്ധിയും പരിഹരിക്കപ്പെടുമെന്ന പ്രത്യാശയാണ് വേണ്ടതെന്ന് അമീർ കൂട്ടിച്ചേർത്തു.ചതുർ രാഷ്ട്രങ്ങൾ 13 നിബന്ധനകളടങ്ങളിയ പട്ടിക ഖത്തറിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. ഇവയിൽ ചിലത് ഖത്തർ തള്ളിെയങ്കിലും കൂടിയാലോചനയിലൂടെ പ്രശ്നപരിഹാരം സാധ്യമാണ്. സമീപ ഭാവിയിൽ തന്നെ പരിഹാരമുണ്ടാകുമെന്ന കാര്യത്തിൽ തനിക്ക് ശുഭപ്രതീക്ഷയുണ്ടെന്നും അമീർ പറഞ്ഞു.
അതേസമയം, പ്രതിസന്ധി പരിഹാരത്തിനായി നടത്തിയ മാധ്യസ്ഥ ശ്രമങ്ങളുടെ പേരിൽ ഡോണൾഡ് ട്രംപ് അമീറിനെ വാർത്താസമ്മേളനത്തിൽ പ്രശംസിച്ചു.
ഖത്തറും ചതുർരാഷ്ട്രങ്ങളുമായുള്ള പ്രശ്നം പരിഹരിക്കാൻ അമീർ നടത്തിയ ശ്രമങ്ങളെ പ്രകീർത്തിക്കുന്നതായി ട്രംപ് വ്യക്തമാക്കി. അമീറിനൊപ്പം പ്രശ്നപരിഹാരത്തിന് താനും മധ്യസ്ഥ ചർച്ചകൾ നടത്തുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. െഎ.എസ് ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകളെ തകർക്കുന്നതിൽ ജി.സി.സിയിലെ എല്ലാ രാജ്യങ്ങളും യു.എസിെൻറ ഒഴിച്ചുകൂടാനാവാത്ത പങ്കാളികളാണെന്ന് ട്രംപ് പറഞ്ഞു.
ഭീകരവാദ സംഘടനകൾക്കും പ്രാദേശിക അതിക്രമകാരികൾക്കും അവർ വിജയിക്കില്ലെന്ന ശക്തമായ സന്ദേശം തങ്ങൾ നൽകും. ഏറെക്കാലമായി തനിക്കറിയുന്ന വിശിഷ്ട വ്യക്തിയാണ് അമീറെന്ന് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിെൻറ അതിഥിയായി എത്തിയതിൽ അമീറിന് അദ്ദേഹം നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
