ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ യോഗം: ശൈഖ് തലാൽ ഒമാനിലെത്തി
text_fieldsശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിനെ മസ്കത്ത് വിമാനത്താവളത്തിൽ
സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: മസ്കത്തിൽ നടക്കുന്ന ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ 40ാമത് യോഗത്തില് കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് പങ്കെടുക്കും. ഇതിനായി ശൈഖ് തലാൽ ഒമാനിലെത്തി. മസ്കത്തിലെത്തിയ അദ്ദേഹത്തെ ഒമാന് ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസല് അല് ബുസൈദി സ്വീകരിച്ചു.
മന്ത്രാലയം അണ്ടര് സെക്രട്ടറി എന്ജി. ഖാലിദ് ഹിലാല് അല് ബുസൈദി, പൊലീസ് ആൻഡ് കസ്റ്റംസ് അസിസ്റ്റന്റ് ഇന്സ്പെക്ടര് ജനറല് മേജര് ജനറല് അബ്ദുല്ല അലി അല് ഹര്ത്തി, ആഭ്യന്തര മന്ത്രാലയം സെക്രട്ടറി ജനറല് സയ്യിദ് ഖലീഫ അല് മുര്ദസ് അല് ബുസൈദി, ഒമാനിലെ കുവൈത്ത് അംബാസഡര് ഡോ. മുഹമ്മദ് നാസര് അല് ഹജ്രി, ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര് തുടങ്ങിയവര് സംബന്ധിച്ചു.
ഊഷ്മളമായ സ്വീകരണത്തിന് ശൈഖ് തലാൽ ഒമാൻ ആഭ്യന്തര മന്ത്രിക്ക് നന്ദി പറഞ്ഞു. സംയുക്ത ഗൾഫ് സുരക്ഷാ സഹകരണത്തിന്റെ പ്രക്രിയയെ ശക്തിപ്പെടുത്തുന്ന നിരവധി തീരുമാനങ്ങൾ യോഗത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

