ജി.സി.സി ഗെയിംസ് ഭാഗ്യചിഹ്നം പുറത്തിറക്കി
text_fieldsജി.സി.സി ഗെയിംസിന്റെ ഭാഗ്യചിഹ്നം ‘അൽ ഹെസ്നി’
കുവൈത്ത് സിറ്റി: കുവൈത്ത് ആതിഥ്യം വഹിക്കുന്ന മൂന്നാമത് ജി.സി.സി ഗെയിംസിന്റെ ഭാഗ്യചിഹ്നം പുറത്തിറക്കി. കുവൈത്തിലെയും അറേബ്യയിലെയും മരുഭൂമിയിൽ കാണപ്പെടുന്ന അൽ ഹെസ്നി എന്ന ചുവപ്പ് നിറമുള്ള കുറുക്കനാണ് ചിഹ്നം.
കഠിനമായ മരുഭൂമിയിൽ ജീവിക്കാനുള്ള കഴിവിന് പേരുകേട്ടതിനാലുമാണ് അൽഹെസ്‌നിയെ കായികമേളയുടെ മാസ്‌കോട്ട് ആയി തെരഞ്ഞെടുത്തതെന്ന് സുപ്രീം ഓർഗനൈസിംഗ് കമ്മിറ്റി അംഗവും വനിതാ സ്‌പോർട്‌സ് കമ്മിറ്റി മേധാവിയുമായ ഫാത്തിമ ഹയാത്ത് പറഞ്ഞു. മേയ് 22നാണ് ജി.സി.സി കായികമേളയുടെ മൂന്നാം പതിപ്പിന് ഔദ്യോഗിക തുടക്കമാകുന്നത്. മേയ് 31ന് സമാപിക്കും. അതേസമയം, കൂടുതൽ സമയം ആവശ്യമായതിനാൽ ചില ഗ്രൂപ്പ് മത്സരങ്ങൾ മേയ് 13ന് ആരംഭിക്കും. ഹാൻഡ്ബാൾ, വോളിബാൾ, ബാസ്കറ്റ്ബാൾ, ഫുട്സാൽ, നീന്തൽ, അത്ലറ്റിക്സ്, കരാട്ടെ, ജൂഡോ, ഫെൻസിങ്, ആർച്ചറി, ടെന്നീസ്, െഎസ് ഹോക്കി, ബൈസിക്ലിങ്, ടേബിൾ ടെന്നീസ്, പാഡെൽ, ഇ സ്പോർട്സ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ ഉണ്ടാകുക.
ജി.സി.സി ഗെയിംസിൽ ആദ്യമായി ഫുട്സാൽ, ബൈസിക്ലിങ്, അത്ലറ്റിക്സ്, ടേബിൾ ടെന്നീസ്, ബാസ്കറ്റ്ബാൾ, ഇലക്ട്രോണിക് ഗെയിംസ് എന്നിവയിൽ വനിതകൾക്കും മത്സരമുണ്ടാകും.
കുവൈത്ത്, യു.എ.ഇ, സൗദി, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിൽനിന്നുള്ള ടീമുകൾ മാറ്റുരക്കും. കോവിഡ് കാല നിയന്ത്രണങ്ങൾ നീങ്ങി കായിക മേഖല സജീവമായതിന് ശേഷം വിരുന്നെത്തുന്ന ആദ്യ മെഗാ കായിക മേളയാണിത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

