കുവൈത്ത് സിറ്റി: ജി.സി.സി ഗെയിംസിൽ ആതിഥേയരായ കുവൈത്ത് പോയന്റ് നിലയിൽ മുന്നിലെത്തി.
കഴിഞ്ഞ ദിവസങ്ങളിൽ ലീഡ് നിലനിർത്തിയിരുന്ന ബഹ്റൈനെ പിന്നിലാക്കിയാണ് കുവൈത്തിന്റെ കുതിപ്പ്. 21 സ്വർണവും 17 വെള്ളിയും 18 വെങ്കലവും നേടി 56 പോയന്റ് സ്വന്തമാക്കി വ്യക്തമായ ലീഡ് നേടിയാണ് നീലപ്പടയുടെ മുന്നേറ്റം.
17 സ്വർണവും 16 വെള്ളിയും പത്ത് വെങ്കലവും നേടിയ ബഹ്റൈൻ 43 പോയന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 12 സ്വർണവും 15 വെള്ളിയും 12 വെങ്കലവും നേടി 39 പോയന്റോടെ ഖത്തർ മൂന്നാമതാണ്.
11 സ്വർണവും അഞ്ച് വെള്ളിയും ഒമ്പത് വെങ്കലവും (25 പോയന്റ്) നേടിയ ഒമാൻ നാലാമതും, ഏഴ് സ്വർണവും ഒമ്പത് വെള്ളിയും 17 വെങ്കലവും (33 പോയന്റ്) അഞ്ചാമതുമാണ്.
കൂടുതൽ സ്വർണം നേടിയതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനം നിശ്ചയിക്കുന്നത്. അഞ്ച് സ്വർണവും എട്ട് വെള്ളിയും ഏഴ് വെങ്കലവും നേടിയ യു.എ.ഇ അവസാന സ്ഥാനത്താണ്. മേയ് 31നാണ് മേള സമാപിക്കുക. 16 ഇനങ്ങളിൽ 1700ലധികം താരങ്ങൾ മാറ്റുരക്കുന്നു.