Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജി.സി.സി ഗെയിംസ്: 32...

ജി.സി.സി ഗെയിംസ്: 32 സ്വർണവുമായി കുവൈത്ത് ബഹുദൂരം മുന്നിൽ

text_fields
bookmark_border
ജി.സി.സി ഗെയിംസ്:  32 സ്വർണവുമായി കുവൈത്ത് ബഹുദൂരം മുന്നിൽ
cancel
camera_alt

ജി.​സി.​സി​ ഗെ​യിം​സി​ൽ ഫെ​ൻ​സി​ങ്ങി​ൽ ബ​ഹ്റൈ​നെ​തി​രെ വി​ജ​യി​ച്ച കു​വൈ​ത്ത് താ​ര​ത്തി​ന്റെ ആ​ഹ്ലാ​ദം

Listen to this Article

കു​വൈ​ത്ത് സി​റ്റി: മൂ​ന്നാ​മ​ത് ജി.​സി.​സി ഗെ​യിം​സ് ചൊ​വ്വാ​ഴ്ച സ​മാ​പി​ക്കാ​നി​രി​ക്കെ 32 സ്വ​ർ​ണ​വും 24 വെ​ള്ളി​യും 31 വെ​ങ്ക​ല​വും നേ​ടി ആ​തി​ഥേ​യ​രാ​യ കു​വൈ​ത്ത് ബ​ഹു​ദൂ​രം മു​ന്നി​ൽ. 20 സ്വ​ർ​ണ​വും 21 വെ​ള്ളി​യും 18 വെ​ങ്ക​ല​വും നേ​ടി​യ ബ​ഹ്റൈ​നാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 18 സ്വ​ർ​ണ​വും 16 വെ​ള്ളി​യും 12 വെ​ങ്ക​ല​വും നേ​ടി​യ യു.​എ.​ഇ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.14 സ്വ​ർ​ണ​വും 20 വെ​ള്ളി​യും 15 വെ​ങ്ക​ല​വും നേ​ടി​യ ഖ​ത്ത​ർ നാ​ലാ​മ​തും 12 സ്വ​ർ​ണ​വും 19 വെ​ള്ളി​യും 12 വെ​ങ്ക​ല​വും നേ​ടി​യ സൗ​ദി അ​ഞ്ചാ​മ​തും 12 സ്വ​ർ​ണ​വും അഞ്ച് വെ​ള്ളി​യും 15 വെ​ങ്ക​ല​വും നേ​ടി​യ ഒ​മാ​ൻ ആ​റാം സ്ഥാ​ന​ത്തു​മാ​ണ്.

പ്ര​ധാ​ന ഇ​ന​ങ്ങ​ളെ​ല്ലാം അ​വ​സാ​നി​ച്ചി​രി​ക്കെ കു​വൈ​ത്ത് കി​രീ​ടം ഉ​റ​പ്പി​ച്ചു. സ​മാ​പ​ന ച​ട​ങ്ങ് ചൊ​വ്വാ​ഴ്ച ന​ട​ക്കും. ശൈ​ഖ് ജാ​ബി​ർ ക​ൾ​ച്ച​റ​ൽ സെ​ന്റ​റി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന ച​ട​ങ്ങി​ൽ കു​വൈ​ത്ത് കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​സ്സ​ബാ​ഹ്, കാ​യി​ക​മ​ന്ത്രി അ​ലി ഹു​സൈ​ൻ അ​ലി അ​ൽ മൂ​സ, പാ​ർ​ല​മെ​ന്റ് സ്പീ​ക്ക​ർ മ​ർ​സൂ​ഖ് അ​ൽ ഗാ​നിം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ 1700ല​ധി​കം പു​രു​ഷ, വ​നി​ത കാ​യി​ക താ​ര​ങ്ങ​ളാ​ണ് മാ​റ്റു​ര​ച്ച​ത്. ഹാ​ൻ​ഡ് ബാ​ൾ, വോ​ളി​ബാ​ൾ, ബാ​സ്ക​റ്റ്ബാ​ൾ, ഫു​ട്സാ​ൽ, നീ​ന്ത​ൽ, അ​ത്‍ല​റ്റി​ക്സ്, ക​രാ​ട്ടേ, ജൂ​ഡോ, ഫെ​ൻ​സി​ങ്, ഷൂ​ട്ടി​ങ്, ടെ​ന്നി​സ്, സൈ​ക്ലി​ങ്, ഐ​സ് ഹോ​ക്കി, ടേ​ബി​ൾ ടെ​ന്നി​സ്, പാ​ഡെ​ൽ, ഇ​ല​ക്ട്രോ​ണി​ക് സ്​​പോ​ർ​ട്സ് എ​ന്നി​ങ്ങ​നെ 16 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. ജി.​സി.​സി ഗെ​യിം​സി​ൽ ആ​ദ്യ​മാ​യി ഫു​ട്​​സാ​ൽ, ബൈ​സി​ക്ലി​ങ്, അ​ത്​​ല​റ്റി​ക്​​സ്, ടേ​ബി​ൾ ടെ​ന്നി​സ്, ബാ​സ്​​ക​റ്റ്​​ബാ​ൾ, ഇ​ല​ക്​​ട്രോ​ണി​ക്​ ഗെ​യിം​സ്​ എ​ന്നി​വ​യി​ൽ വ​നി​ത​ക​ൾ​ക്കും മ​ത്സ​ര​മു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitGCC Games
News Summary - GCC Games: Kuwait far ahead with 32 golds
Next Story