ജി.സി.സി ചലച്ചിത്രമേള: ഹബീബുല്‍ അര്‍ള് മികച്ച ചിത്രം
text_fieldsകുവൈത്ത് സിറ്റി: മൂന്നാമത് ജി.സി.സി ചലച്ചിത്രോത്സവത്തില്‍ കുവൈത്തില്‍നിന്നുള്ള ഹബീബുല്‍ അര്‍ള് (ഭൂമിത്രം) മികച്ച ചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മുഴുനീള ചലച്ചിത്രങ്ങളുടെ വിഭാഗത്തിലാണ് ഭൂമിത്രം നേട്ടം കരസ്ഥമാക്കിയത്. മാതൃഭൂമിക്ക് വേണ്ടി സത്യസന്ധമായ ത്യാഗം അനുഭവിക്കുന്നയാളുടെ കഥയിലൂടെ കാഴ്ചക്കാരനെ കൊണ്ടുപോകുന്ന ചിത്രം ഏറെ പ്രേക്ഷക പ്രശംസയും നേടി. റമദാന്‍ കെസ്റോ ആണ് ചലച്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
കുവൈത്ത് കവി ഫായിദ് അബ്ദുല്‍ ജലീലിന്‍െറ ജീവിതകഥയാണ് ഭൂമിത്രത്തിന്‍െറ ഇതിവൃത്തം. 1991ലെ ഗള്‍ഫ് യുദ്ധത്തിന്‍െറ ഇരയായ ഫായിദ് അബ്ദുല്‍ ജലീല്‍ തന്‍െറ കവിതകളിലൂടെ യുവ തലമുറക്ക് നല്‍കിയ പ്രചോദനങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. മികച്ച ചലച്ചിത്രത്തിനുള്ളതുള്‍പ്പെടെ മൂന്ന് അവാര്‍ഡുകള്‍ കുവൈത്ത് നേടി. ആനിമേഷന്‍ വിഭാഗത്തില്‍ യൂസുഫ് ആല്‍ ബക്ഷി സംവിധാനം ചെയ്ത ‘സാന്ദ്ര’ ഒന്നാം സ്ഥാനം നേടി. ഡോക്യുമെന്‍ററി വിഭാഗത്തില്‍ ‘വി ഡൈ ടു ലൈവ് കുവൈത്ത്’ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
അബൂദബി മാളിലെ നോവോ സിനിമാസില്‍ സെപ്റ്റംബര്‍ 16ന് തുടങ്ങിയ ചലച്ചിത്രമേളയില്‍ യു.എ.ഇ, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍, സൗദി, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള 27 ചലച്ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ഇതില്‍ 12 എണ്ണം മുഴുനീള ചലച്ചിത്രവും 15 എണ്ണം ഹ്രസ്വ ചലച്ചിത്രവുമായിരുന്നു. യു.എ.ഇ സംവിധായകന്‍ അബ്ദുല്ല ആല്‍ ജുനൈബിയുടെ ഹ്രസ്വ ചലച്ചിത്രം ‘ദ റോഡ്’ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് മേള ആരംഭിച്ചത്. സൗദി അറേബ്യയില്‍നിന്ന് നാല് ഹ്രസ്വചിത്രങ്ങളും ഒരു ഡോക്യുമെന്‍ററിയും മേളക്കത്തെിയപ്പോള്‍ കുവൈത്ത്, ഒമാന്‍ രാജ്യങ്ങളില്‍നിന്നായി മൂന്നുവീതം മുഴുനീള ചിത്രങ്ങളും രണ്ടുവീതം ഹ്രസ്വചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. ബഹ്റൈനില്‍നിന്ന് ഒരു മുഴുനീള ചിത്രവും രണ്ട് ഹ്രസ്വചിത്രങ്ങളുമുണ്ടായി.
നാല് ഹ്രസ്വചിത്രങ്ങളുമായാണ് ഖത്തര്‍ മേളക്കത്തെിയത്. രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് ജി.സി.സി ചലച്ചിത്രോത്സവം വീണ്ടും വിരുന്നത്തെിയതത്. 2012ല്‍ ദോഹയിലാണ് ജി.സി.സി ചലച്ചിത്രോത്സവം ആരംഭിച്ചത്. 2013ല്‍ കുവൈത്തില്‍ നടന്നെങ്കിലും പിന്നീടുള്ള രണ്ടുവര്‍ഷങ്ങളില്‍ ചലച്ചിത്രോത്സവം സംഘടിപ്പിക്കാനായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
