ജി.സി.സി എമർജൻസി മാനേജ്മെന്റ് സെന്റർ തുറന്നു
text_fieldsകുവൈത്ത് സിറ്റി: ഇസ്രായേൽ -ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ വികിരണ സുരക്ഷ നിരീക്ഷിക്കുന്നതിനായി ജി.സി.സി എമർജൻസി മാനേജ്മെന്റ് സെന്റർ പ്രവർത്തനം സജീവമാക്കി. ആണവ സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണം സൃഷ്ടിക്കുന്ന ഗുരുതര സാങ്കേതിക, പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ കണക്കിലെടുത്താണ് തീരുമാനം. പാരിസ്ഥിതിക, റേഡിയോളജിക്കൽ തലങ്ങളിൽ പ്രതിരോധ നടപടികൾ, അംഗരാജ്യങ്ങളുമായി ഏകോപിച്ച് സാങ്കേതിക സൂചനകൾ സൂക്ഷ്മമായി നിരീക്ഷിക്കൽ എന്നിവ സെന്റർ വഴി നടപ്പിലാക്കും.
ഇതുവരെ എല്ലാ സാങ്കേതിക സൂചകങ്ങളും സുരക്ഷിതമായ പരിധിക്കുള്ളിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി അറിയിച്ചു. ഏത് സംഭവവികാസങ്ങളും നേരിടാൻ മേഖല പൂർണ ജാഗ്രതയിലാണെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

