ജി.സി.സി ഇലക്ട്രിക്കൽ ഇന്റർകണക്ഷൻ പദ്ധതി; വഫ്ര വൈദ്യുതി സ്റ്റേഷൻ ഡിസംബറിൽ പൂര്‍ത്തിയാകും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്ന വഫ്ര വൈദ്യുതി സ്റ്റേഷൻ പദ്ധതി ഡിസംബറിൽ പൂര്‍ത്തിയാകും. ഇതോടെ രാജ്യത്തെ വൈദ്യുത ശൃംഖലയുടെ സപ്പോർട്ടിങ് കപ്പാസിറ്റി ഏകദേശം 2500 മെഗാവാട്ടായി ഉയരും. കുവൈത്തുമായുള്ള ഗൾഫ് ഇലക്ട്രിക്കൽ ഇന്റർകണക്ഷൻ (ജി.സി.സി) വിപുലീകരണ പദ്ധതിയുടെ പ്രധാന ഭാഗമാണ് വഫ്ര പദ്ധതിയെന്ന് കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡവലപ്മെന്റ് (കെ.എഫ്.എ.ഇ.ഡി) വ്യക്തമാക്കി.
ജി.സി.സി ഇന്റർകണക്ഷൻ അതോറിറ്റിയുടെ ശൃംഖലയെ കുവൈത്തിലേക്ക് നാല് വോൾട്ടേജ് സർക്യൂട്ടുകളിലൂടെ ബന്ധിപ്പിക്കും. നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് വഫ്ര പദ്ധതി ഏറെ സഹായകരമാകുമെന്നാണ് പ്രതീക്ഷ. ഗൾഫ് രാജ്യങ്ങളിൽ ഊർജ കൈമാറ്റം, ഊർജ ഉൽപാദനച്ചെലവ് കുറക്കൽ എന്ന ലക്ഷ്യത്തിൽ 2001ലാണ് ഗൾഫ് സഹകരണ കൗൺസിൽ ഇന്റർകണക്ഷൻ അതോറിറ്റി സ്ഥാപിതമായത്.
പദ്ധതിയുടെ കുവൈത്തുമായുള്ള ഗൾഫ് ഇലക്ട്രിക്കൽ ഇന്റർകണക്ഷൻ വിപുലീകരണം 75 ശതമാനം പൂർത്തിയായിട്ടുണ്ട്. വഫ്ര പദ്ധതി പൂർണതയിലെത്തുന്നതോടെ കുവൈത്തിലെ വൈദ്യുതി ശൃംഖലയുടെ പിന്തുണ ശേഷി ഏകദേശം 3,500 മെഗാവാട്ടായി ഉയർത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

