ജി.സി.സി കസ്റ്റംസ്; ഇ-ലിങ്കേജിന്റെ ആദ്യ ഘട്ടം ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: കസ്റ്റംസ് വിവരങ്ങളും രേഖകളും പങ്കിടുന്നതിനായി ജി.സി.സി കസ്റ്റംസ് യൂണിയൻ അതോറിറ്റിയുമായുള്ള ഇ-ലിങ്കേജിന്റെ ആദ്യ ഘട്ടം ആരംഭിച്ച് കുവൈത്ത്.
ഗൾഫ് കസ്റ്റംസ് സംയോജനം വർധിപ്പിക്കുന്നതിള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് (ജി.എ.സി) വ്യക്തമാക്കി.
കസ്റ്റംസ് നടപടികളെ ഏകീകരിക്കുന്നതിനും വ്യാപാരനീക്കം സുഗമമാക്കുന്നതിനും ഉയർന്ന നിലവാരത്തിലുള്ള കാര്യക്ഷമതയും പ്രവർത്തന സന്നദ്ധതയും കൈവരിക്കുന്നതിനും ഇത് സഹായിക്കും. സംയോജിത ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതിനുള്ള പ്രധാന നീക്കമാണ് ഈ പദ്ധതി. കയറ്റുമതി പുറത്തിറക്കുന്നതിനുള്ള സമയം കുറക്കുകയും വിതരണ ശൃംഖലകളുടെ കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

