ജി.സി.സി പ്രതിസന്ധി: അമീറും ഉർദുഗാനും വീണ്ടും ഫോണിൽ സംസാരിച്ചു
text_fieldsകുവൈത്ത് സിറ്റി: ഖത്തറുമായുള്ള നയതന്ത്ര ബന്ധം ചില രാജ്യങ്ങൾ വിച്ഛേദിച്ച പശ്ചാത്തലത്തിൽ തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹുമായി വീണ്ടും ടെലിഫോൺ സംഭാഷണം നടത്തി. ജി.സി.സിയിൽ പ്രതിസന്ധി രൂപപ്പെട്ട ശേഷം ഇത് രണ്ടാം തവണയാണ് ഉർദുഗാൻ അമീറുമായി ടെലിഫോണിൽ സംസാരിക്കുന്നത്.
സൗദി, ബഹ്റൈൻ, യു.എ.ഇ എന്നീ ജി.സി.സി രാജ്യങ്ങളടക്കം നിരവധി രാജ്യങ്ങൾ ഖത്തറുമായി ബന്ധം വേർപ്പെടുത്തിയ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് അമീറും ഉർദുഗാനും. അതിനിടെ, പ്രതിസന്ധി പരിഹരിക്കാനുള്ള ചർച്ചകൾക്കായി ബുധനാഴ്ച ദുബൈയിലേക്കും അവിടന്ന് ഖത്തറിലേക്കും പോയ അമീർ കുവൈത്തിൽ തിരിച്ചെത്തി.
യു.എ.യിലെത്തിയ അമീർ വൈസ് പ്രസിഡൻറും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമുമായും അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെയും കണ്ടതിനുശേഷമാണ് അമീർ നാട്ടിൽ തിരിച്ചെത്തിയത്. ഇതേ വിഷയവുമായി ബന്ധപ്പെട്ട് സൽമാൻ രാജാവിനെ കാണുന്നതിന് അമീർ ചൊവ്വാഴ്ച സൗദിയിലുമെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
