വിവിധ വിഷയങ്ങൾ ചർച്ചയാകും; ജി.സി.സി മന്ത്രിതല കൗൺസിൽ സമ്മേളനം കുവൈത്തിൽ
text_fieldsജി.സി.സി മന്ത്രിതല കൗൺസിൽ സമ്മേളനത്തിൽ പ്രതിനിധികൾ
കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) മന്ത്രിതല കൗൺസിലിന്റെ 164ാമത് സമ്മേളനത്തിന് കുവൈത്തിൽ തുടക്കം. ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള വിദേശകാര്യ മന്ത്രിമാരും പ്രതിനിധി സംഘത്തലവന്മാരും പങ്കെടുത്ത സമ്മേളനത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ് യ അധ്യക്ഷതവഹിച്ചു.
വിവിധ മേഖലകളിലെ സംയുക്ത ഗൾഫ് പ്രവർത്തന പ്രക്രിയയെ പിന്തുണക്കുന്നതും ശക്തിപ്പെടുത്തുന്നതും സംബന്ധിച്ച പ്രമേയങ്ങളും, മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. മന്ത്രിതല, സാങ്കേതിക സമിതികൾ സമർപ്പിക്കുന്ന റിപ്പോർട്ടുകളും ആറ് ജി.സി.സി രാജ്യങ്ങളും മറ്റു രാജ്യങ്ങളും ബ്ലോക്കുകളും തമ്മിലുള്ള സംഭാഷണങ്ങൾ, തന്ത്രപരമായ ബന്ധങ്ങൾ, സ്വതന്ത്ര വ്യാപാര കരാറുകൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയിൽ ഉൾപ്പെടും.
കഴിഞ്ഞ ഡിസംബറിൽ കുവൈത്തിൽ നടന്ന ഉച്ചകോടിയിൽ പുറപ്പെടുവിച്ച ഗൾഫ് അറബ് രാജ്യങ്ങൾക്കായുള്ള സഹകരണ കൗൺസിലിന്റെ സുപ്രീം കൗൺസിൽ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള തുടർനടപടികളാണ് യോഗം നടത്തുക. കുവൈത്ത്, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, യു.എ.ഇ, ഒമാൻ എന്നീ ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ യോഗത്തിനെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

