പാസ്പോർട്ടിൽ ഇസ്രായേൽ സ്റ്റാമ്പുണ്ടെങ്കിലും ജി.സി.സി പൗരന്മാർക്ക് കുവൈത്തിൽ വരാം
text_fieldsകുവൈത്ത് സിറ്റി: പാസ്പോർട്ടിൽ ഇസ്രായേൽ സ്റ്റാമ്പ് ഉണ്ടെങ്കിലും ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് പ്രവേശനാനുമതി നൽകും. പോർട്ട് ജനറൽ അഡ്മിനിസ്ട്രേഷനിലെ സുരക്ഷവൃത്തങ്ങളെ ഉദ്ധരിച്ച് അൽ അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു. കുവൈത്ത് ഇസ്രായേലുമായി നയതന്ത്രബന്ധം പൂർണമായി വിച്ഛേദിച്ചിരിക്കുകയാണ്. ഇസ്രായേൽ പൗരന്മാർക്ക് കുവൈത്തിൽ പ്രവേശനമില്ല. ചില ഗൾഫ് രാജ്യങ്ങൾ ഇസ്രായേലുമായി ബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിലാണ് അധികൃതർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
പുതിയ ഗൾഫ് കരാറിൽ ഇതുസംബന്ധിച്ച പരാമർശമുണ്ടെന്നാണ് വിവരം. മറ്റൊരു രാജ്യം ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നതിന് കുവൈത്തിന് ഒന്നും ചെയ്യാനാവില്ലെന്നും കുവൈത്തിെൻറ താൽപര്യത്തിന് എതിരാണെങ്കിലും മറ്റൊരു രാജ്യത്തിെൻറ ആഭ്യന്തരകാര്യത്തിൽ ഇടപെടില്ലെന്നും കുവൈത്ത് പോർട്ട് അധികൃതർ വ്യക്തമാക്കുന്നു.

