ജി.സി.സി കേന്ദ്ര ബാങ്ക് ഗവർണർമാർ കുവൈത്തിൽ യോഗം ചേർന്നു
text_fieldsകുവൈത്ത് സിറ്റി: ജി.സി.സി രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകളുടെ ഗവർണർമാരുടെ 85ാമത് യോഗം സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് (സി.ബി.കെ) നേതൃത്വത്തിൽ കുവൈത്തിൽ നടന്നു. സി.ബി.കെ ഗവർണർ ബാസൽ എ. അൽ ഹാറൂൻ അധ്യക്ഷത വഹിച്ചു. ഗൾഫ് മേഖലയിലും പുറത്തുമുള്ള സാമ്പത്തിക, ധനകാര്യ സാഹചര്യങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ജി.സി.സി കേന്ദ്ര ബാങ്കുകൾക്കിടയിൽ സംയോജനം വർധിപ്പിക്കുന്നതിനുള്ള വഴികളും യോഗം അവലോകനം ചെയ്തു.
പേമെന്റ് സംവിധാനം, ഓഡിറ്റിങ്, ഹൈടെക് രീതികളുടെയും സൈബർ സുരക്ഷയുടെയും പ്രയോജനപ്പെടുത്തൽ, കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ധനസഹായത്തിനും എതിരായ പോരാട്ടം എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതിക സമിതിയുടെ ശിപാർശകളും ചർച്ച ചെയ്തു.
ചൈന, യൂറോപ്യൻ സെൻട്രൽ ബാങ്ക് എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര പങ്കാളികളുമായും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുമായുമുള്ള സഹകരണത്തിന്റെ പുരോഗതിയും സെൻട്രൽ ബാങ്ക് ഗവർണർമാർ ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

