ഗസ്സക്കാർ ‘വംശഹത്യയുടെ’ ഇരകൾ- കുവൈത്ത് സ്പീക്കർ
text_fieldsഅഹ്മദ് അൽ സദൂൻ
ഫലസ്തീനിലെ നിരന്തര ആക്രമണങ്ങൾ തടയുന്നതിനായി അന്താരാഷ്ട്ര സമൂഹത്തിന്മേൽ സമ്മർദം വർധിപ്പിക്കാൻ ഇസ്ലാമിക മേഖലയിലുടനീളമുള്ള പാർലമെന്റുകളോട് കുവൈത്ത് ദേശീയ അസംബ്ലി സ്പീക്കർ അഹ്മദ് അൽ സദൂൻ ആഹ്വാനംചെയ്തു.
ഗസ്സക്കാർ ‘വംശഹത്യയുടെ’ ഇരകളാണ്. അവിടത്തെ ജനങ്ങൾക്ക് നിലവിൽ ജീവിതത്തിന്റെ അടിസ്ഥാന വസ്തുക്കൾപോലും ലഭ്യമല്ലെന്നും അഹ്മദ് അൽ സദൂൻ പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങളുടെയും കൺവെൻഷനുകളുടെയും ഗുരുതര ലംഘനങ്ങൾക്ക് ഇസ്രായേൽ സേനയെ അഹ്മദ് അൽ സദൂൻ വിമർശിച്ചു. നിരപരാധികളായ സ്ത്രീകളുടെയും കുട്ടികളുടെയും ജീവൻ ഇസ്രായേൽ സേന അപഹരിക്കുന്നതായും കുറ്റപ്പെടുത്തി.
ഇസ്രായേൽ സൈന്യം നടത്തുന്ന അക്രമങ്ങൾ അവസാനിപ്പിക്കാനും ഇടപെടാനും അറബ് നിയമനിർമാതാക്കൾ വഹിക്കേണ്ട മനുഷ്യത്വപരമായ ബാധ്യത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഫലസ്തീനികളുടെ രാഷ്ട്രത്വ അഭിലാഷങ്ങൾ ഫലവത്താകുമെന്ന് ഉറപ്പാക്കാനും അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

