ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ഇറാഡ സ്ക്വയറിൽ ഒത്തുചേരൽ
text_fieldsഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ഇറാഡ സ്ക്വയറിൽ ഒത്തുകൂടിയവർ (ഫോട്ടോ-നൗഫൽ മൂടാടി)
കുവൈത്ത് സിറ്റി: ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് കുവൈത്തികള്‍ ഇറാഡ സ്ക്വയറിൽ ഒത്തുകൂടി. സാമൂഹിക-രാഷ്ട്രീയ മേഖലയിലെ വിവിധ സ്വദേശി അറബ് പ്രമുഖര്‍ പങ്കെടുത്തു. ഫലസ്തീൻ പ്രശ്നം ആ ജനതയുടെ മാത്രം വിഷയമല്ലെന്നും മേഖലയുടെ വിഷയമാണെന്നും പ്രമുഖർ അഭിപ്രായപ്പെട്ടു. ഫലസ്തീൻ പതാകകളും പ്ലക്കാർഡുകളുമായി നിരവധി പേർ സംഗമത്തിന്റെ ഭാഗമായി.
ലോകത്തിന്റെ നിശ്ശബ്ദതക്ക് മുന്നിൽ അക്രമങ്ങളോടും കുറ്റകൃത്യങ്ങളോടും പ്രതികരണമുണ്ടാകുന്നത് സ്വാഭാവികമാണെന്ന് പാര്‍ലമെന്റ് അംഗം അബ്ദുൽ അസീസ് അൽ സക്കോബി പറഞ്ഞു.
അപമാനവും അധിനിവേശവും ആക്രമണവും നേരിടാൻ അറബ് രാഷ്ട്രത്തിന് മുന്നിലുള്ള ഏക പോംവഴി സമരത്തിലെ ജനകീയ ഐക്യദാർഢ്യമാണെന്ന് കുവൈത്ത് പ്രോഗ്രസിവ് മൂവ്മെന്റ് സെക്രട്ടറി ജനറൽ അഹമ്മദ് അൽദീൻ പറഞ്ഞു. ഫലസ്തീന്റെ അന്തസ്സും തത്ത്വങ്ങളും ഉയർത്തിപ്പിടിച്ച് ചെറുത്തുനിൽപ്പില്‍ വിജയിക്കുമെന്ന് പോപുലർ ആക്ഷൻ മൂവ്മെന്റിന്റെ പ്രതിനിധി മുഹമ്മദ് അൽ ദോസരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

