ഫഹാഹീലിൽ ഗ്യാസ് പൊട്ടിത്തെറി; മലയാളികളടക്കം 10 പേർക്ക് പരിക്ക്
text_fieldsപൊട്ടിത്തെറിയിൽ തകർന്ന സ്ഥാപനത്തിന്റെ ഉൾവശം
കുവൈത്ത് സിറ്റി: ഫഹാഹീലിൽ ഷോപ്പിങ് മാളിൽ ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളികളടക്കം 10 പേർക്ക് പരിക്കേറ്റു.ഫഹാഹീൽ സെന്ററിലെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഷോപ്പിങ് മാളിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം. ഗ്യാസ് ചോർച്ചയാണ് സ്ഫോടന കാരണമെന്ന് അഗ്നിശമന സേന അറിയിച്ചു. എ.സിയിൽ ഉപയോഗിക്കുന്ന ഗ്യാസാണ് പൊട്ടിത്തെറിച്ചത്. മാളിലെ ഹോട്ടലിൽ ജീവനക്കാരായ മലയാളികൾക്കാണ് പരിക്കേറ്റത്.
പൊട്ടിത്തെറിയെ തുടർന്ന് വിവിധ സ്ഥാപനങ്ങളിലെ നിർമാണങ്ങൾ തകർന്നു. നിരവധി കടകൾക്കും കേടുപാടുകൾ സംഭവിച്ചു. ഇവ ദേഹത്ത് പതിച്ചാണ് പലർക്കും പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ദൃസാക്ഷികൾ പറഞ്ഞു.അപകടത്തിന് പിറകെ ഫയർഫോഴ്സും പൊലീസും സഥലത്തെത്തി നടപടികൾ സ്വീകരിച്ചു.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തം സംഭവിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

