വിദ്യാർഥികൾക്ക് മികച്ച അവസരവുമായി ഗാനോൺ യൂനിവേഴ്സിറ്റി
text_fieldsഗാനോൺ യൂനിവേഴ്സിറ്റി പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: യു.എസ്.എ പെൻസൽവേനിയയിലെ പ്രമുഖ സ്വകാര്യ സർവകലാശാലയായ ഗാനോൺ സർവകലാശാലയിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് കുറഞ്ഞ ഫീസിൽ സ്കോളർഷിപ്പോടു കൂടി പഠിക്കുവാനുള്ള സൗകര്യവും ലഭ്യമാണെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ബിസിനസ്, എൻജിനീയറിങ്, ആരോഗ്യ, ഐ.ടി മേഖലകളിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾ ഇവിടെയുണ്ട്. നൂറ് വര്‍ഷം പൂര്‍ത്തിയാകുന്ന ഈ വര്‍ഷത്തില്‍ സൗത്ത് ഏഷ്യയിലെ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കൈകോര്‍ത്ത് കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുമെന്നും ഗാനോൺ ഗ്ലോബൽ എൻറോൾമെന്റ് ആൻഡ് എൻഗേജ്മെന്റ് ഡിവിഷന് എക്സിക്യൂട്ടിവ് ഡയറക്ർ ഡോ.ജോർജ് ടി.സിപോസ് അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി നേരിട്ട് ഇടപാടുകള്‍ നടത്തുന്നതിനാൽ ഇടനിലക്കാരുടെയും മറ്റു ഏജന്റുമാരുടെയും ആവശ്യം ഇല്ലാതാക്കുവാന്‍ സാധിക്കും.
ഇതോടെ കുറഞ്ഞ ചെലവില്‍ കുട്ടികള്‍ക്ക് പഠനം പൂർത്തിയാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ ഗ്ലോബൽ എൻറോൾമെന്റ് ആൻഡ് എൻഗേജ്മെന്റ് ഡിവിഷന് അസോസിയേറ്റ് ഡയറക്ടർ രതീഷ് രവി, യൂനിവേഴ്സിറ്റി കുവൈത്ത് പ്രതിനിധി ജയൻ സി. ആൻഡ്രൂസ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

