ഗാന്ധിസ്മൃതി ജനറൽ ബോഡിയും തെരഞ്ഞെടുപ്പും
text_fieldsഗാന്ധിസ്മൃതി കുവൈത്ത് ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് പ്രജോദ് ഉണ്ണി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഗാന്ധിസ്മൃതി കുവൈത്ത് ജനറൽ ബോഡി സാൽമിയ സൂപ്പർ മെട്രോ ആശുപത്രി ഓഡിറ്റോറിയത്തിൽ ചേർന്നു. താനൂർ ബോട്ട് ദുരന്തം, ദാരുണമായി കൊല്ലപ്പെട്ട ഡോ. വന്ദന ദാസ്, ഫയർഫോഴ്സ് ജീവനക്കാരൻ രഞ്ജിത്ത് എന്നിവരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് യോഗം ആരംഭിച്ചത്.
ഷിബ പ്രാർഥന ഗീതം ആലപിച്ചു. പ്രസിഡന്റ് പ്രജോദ് ഉണ്ണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മധു മാഹി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വരവുചെലവ് കണക്കുകൾ ട്രഷറർ അഖിലേഷ് മാലൂർ അവതരിപ്പിച്ചു.
റെജി സെബാസ്റ്റ്യൻ യോഗം നിയന്ത്രിച്ചു. മധു മാഹി സ്വാഗതവും, ബിജു അലക്സാണ്ടർ നന്ദിയും പറഞ്ഞു.
പുതിയ കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രജോദ് ഉണ്ണി, ജനറൽ സെക്രട്ടറിയായി മധു മാഹി, ട്രഷറർ സ്ഥാനത്തേക്ക് അഖിലേഷ് മാലൂരിനെയും ആർട്സ് സെക്രട്ടറിയായി റൊമാനസ് പെയ്റ്റണ്, ജോയൻറ് ട്രഷററായി പോളി അഗസ്റ്റിൻ എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു.
ടോം ജോർജ് (വൈസ് പ്രസി),ബിജു അലക്സാണ്ടർ (ജോ. സെക്ര), റെജി സെബാസ്റ്റ്യൻ(പട്രോൺ), ബിനു മാസ്റ്റർ, ബക്കൻ ജോസഫ് (ചീഫ് പാട്രൺ), ഡേവിസ് അച്ചാണ്ടി (ചാരിറ്റി കോഓഡിനേറ്റർ), നിക്സൺ മാത്യു (ഡാറ്റാ സെക്രട്ടറി), ലക്ജോസ്, എൽദോബാബു, സുധീർ മൊട്ടമ്മൽ, സാബു പൗലോസ്, ബിജു മംഗലി (ഉപദേശക സമിതി) എന്നിവരാണ് മറ്റു ഭാരവാഹികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

