ഗാന്ധിസ്മൃതി കുവൈത്ത് ഗാന്ധിജി രക്തസാക്ഷിത്വ ദിനം ആചരിച്ചു
text_fieldsഗാന്ധിസ്മൃതി കുവൈത്ത് സംഘടിപ്പിച്ച മഹാത്മ ഗാന്ധിയുടെ 77ാം രക്തസാക്ഷിത്വ ദിനാചരണം
കുവൈത്ത് സിറ്റി: ഗാന്ധി സ്മൃതി കുവൈത്ത് ആഭിമുഖ്യത്തിൽ മഹാത്മ ഗാന്ധിയുടെ 77ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
തുടർന്ന് ഗാന്ധി സ്മൃതി അംഗങ്ങൾ ചേർന്ന് രഘുപതി രാഘവ ഭജനയും സംഘടിപ്പിച്ചു. ഗാന്ധിജിയുടെ വധത്തെ മഹത്വവത്കരിക്കാൻ ശ്രമിക്കുന്ന എല്ലാ പ്രവണതകളെയും ശക്തിയുക്തം എതിർക്കണമെന്നും ഗാന്ധിസത്തിന്റെ മൂല്യതകൾ മുറുകെ പിടിക്കുകയും വരും തലമുറക്ക് പകർന്നു നൽകുകയും ചെയ്യാനുള്ള ശ്രമങ്ങൾ എല്ലാ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും യോഗം സന്ദേശം നൽകി. പ്രസിഡന്റ് പ്രജോദ് ഉണ്ണി അധ്യക്ഷത വഹിച്ചു.
യോഗത്തിൽ സെക്രട്ടറി മധു മാഹി സ്വാഗതവും രക്ഷാധികാരി റെജി സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. ഉപദേശക സമിതി അംഗങ്ങളായ ലാക് ജോസ്, എൽദോ ബാബു, വൈസ് പ്രസിഡന്റ് റൊമാനസ് പെയ്റ്റൻ, ട്രഷറർ സജിൽ, ജോ.സെക്രട്ടറി ബിജു അലക്സാണ്ടർ, ചാരിറ്റി സെക്രട്ടറി രാജീവ് തോമസ്, വനിത ചെയർപേഴ്സൻ ഷീബ പെയ്റ്റൻ, വനിത സെക്രട്ടറി കൃഷ്ണകുമാരി, ചിത്രലേഖ, വനജ, റൂബി സജി, സജി ചാക്കോ, ഹരികുമാർ, ജോബി തോമസ്, ജയിംസ് മോഹൻ, ജിജിൻ, ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

