മരുഭൂമിയിൽ സാന്ത്വനം പകർന്ന് ഗാന്ധി സ്മൃതി കുവൈത്ത് ‘സ്നേഹയാത്ര’
text_fieldsഗാന്ധി സ്മൃതി കുവൈത്ത് അംഗങ്ങൾ ‘സ്നേഹയാത്ര’യിൽ
കുവൈത്ത് സിറ്റി: ഗാന്ധി സ്മൃതി കുവൈത്ത് 'സ്നേഹയാത്ര' ജീവകാരുണ്യപദ്ധതിയുടെ ഈ വർഷത്തെ വിതരണോദ്ഘാടനം പ്രസിഡന്റ് പ്രചോദ് ഉണ്ണി നിർവഹിച്ചു. മരുഭൂമിയിലെ സാധാരണക്കാരായ തൊഴിലാളികൾക്ക് ആശ്വാസം പകർന്ന് നാല് വർഷമായി നടത്തിവരുന്നതാണ് പദ്ധതി. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലെ മരുഭൂമിയിലെ താമസസ്ഥലങ്ങളിൽ നേരിട്ടെത്തിയാണ് ഇത്തവണയും സഹായം വിതരണം ചെയ്തത്.
പോഷകമൂല്യങ്ങൾ ഉറപ്പുവരുത്തിയ ഭക്ഷണപ്പൊതികൾ, കുടിവെള്ളം, വിറ്റാമിൻ സപ്ലിമെന്റുകൾ, വസ്ത്രങ്ങൾ, ബ്ലാങ്കറ്റുകൾ, ശൈത്യകാല സാധനങ്ങൾ എന്നിവയാണ് വിതരണം ചെയ്തത്. കുവൈത്തിലെ നിരവധി സുമനസ്സുകളുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തിലാണ് അഞ്ചാം വർഷത്തിലും ദൗത്യം പൂർത്തീകരിക്കാൻ സാധിച്ചത് എന്ന് ഭാരവാഹികൾ അറിയിച്ചു.
രക്ഷാധികാരി റെജി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി മധു മാഹി, വൈസ് പ്രസിഡന്റ് റൊമാൻസ് പയ്ട്ടൻ, ട്രഷറർ പി.കെ. സജിൽ, വനിത ചെയർപേഴ്സൺ ഷിബ പേയ്റ്റേൺ, ഉപദേശകസമിതി അംഗം ലാഖ് ജോസ്, ചാരിറ്റി സെക്രട്ടറി രാജീവ് തോമസ്, എക്സിക്യൂട്ടിവ് അംഗങ്ങളായ സോണി മാത്യു, റാഷിദ് ഇബ്രാഹിം, ഉദയകുമാർ, വിനയൻ അഴീക്കോട്, ദീപു, ജയകുമാർ, നാച്ചു, ഷിജോ പൈലി, വനിത അംഗങ്ങളായ ചിത്ര, അജ്മീ റാഷിദ്, ആരാധന എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

