ഗാന്ധി സ്മൃതി കുവൈത്ത് വാർഷിക ഫ്ലയർ പുറത്തിറക്കി
text_fieldsഗാന്ധി സ്മൃതി കുവൈത്ത് വാർഷിക ഫ്ലയർ പ്രസിഡന്റ് പ്രജോദ് ഉണ്ണി പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഗാന്ധി സ്മൃതി കുവൈത്ത് വാർഷിക പരിപാടി ‘സ്നേഹ സംഗമം- 2024’ മേയ് 24ന് സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സീനിയർസ് സ്കൂളിൽ നടക്കും. പരിപാടിയിൽ മോട്ടിവേഷനൽ സ്പീക്കർ വി.കെ. സുരേഷ്ബാബു മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുക്കും. ഗാന്ധി സ്മൃതി കുടുംബങ്ങളുടെ കലാപരിപാടികളും സ്നേഹ വിരുന്നും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
പരിപാടിയുടെ ഫ്ലയർ പ്രസിഡന്റ് പ്രജോദ് ഉണ്ണി പ്രോഗ്രാം കൺവീനർ റൊമാനസ് പെയ്റ്റന് കൈമാറി പ്രകാശനം ചെയ്തു. ഗാന്ധി സ്മൃതി ജനറൽ സെക്രട്ടറി മധു മാഹി, രക്ഷാധികാരി റജി സെബാസ്റ്റ്യൻ, പ്രോഗ്രാം ജോയന്റ് കൺവീനർ ബിജു അലക്സാണ്ടർ, വനിത വേദി ചെയർപേഴ്സൺ ഷീബ, മറ്റു ഭാരവാഹികളായ ലാക്ക് ജോസ്, ഷിന്റോ ജോർജ് വിനയൻ, എൽദോ ബാബു, സജിൽ, ശ്രീകുമാർ, സുനീഷ്, റഷീദ്, സുധീർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

