ഗാന്ധിസ്മൃതി കുവൈത്ത് ഇഫ്താർ സ്നേഹവിരുന്ന്
text_fieldsഗാന്ധിസ്മൃതി കുവൈത്ത് കബദിൽ സംഘടിപ്പിച്ച ഇഫ്താർ സ്നേഹവിരുന്നിൽനിന്ന്
കുവൈത്ത് സിറ്റി: ഗാന്ധിസ്മൃതി കുവൈത്ത് കബദ് മേഖലയിലെ തൊഴിലാളികളോടൊപ്പം ഇഫ്താർ സ്നേഹവിരുന്ന് സംഘടിപ്പിച്ചു. നിരവധി തൊഴിലാളികൾ ഇഫ്താർ സംഗമത്തിൽ പങ്കാളികളായി.
സംഗമം പ്രസിഡന്റ് പ്രജോദ് ഉണ്ണി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി റെജി സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് റൊമാനസ് പെയ്റ്റന്‍, ചാരിറ്റി സെക്രട്ടറി രാജീവ് തോമസ്, ഉപദേശക സമിതി അംഗം എൽദോ ബാബു, എക്സിക്യൂട്ടിവ് മെമ്പർമാരായ, സോണി മാത്യു, സജി ചാക്കോ, റാഷിദ് ഇബ്രാഹിം, ഇസ്മയിൽ, ഉദയകുമാർ, അജിത് കുമാർ, റൂഫസ്, നാജു, ഫൈസൽ മാഹി വനിതാ ചെയർപേഴ്സൺ ഷീബാ പെയ്റ്റന്‍, റൂബി വർഗീസ്, ചിത്രലേഖ, ഷമ്മി അജിത്ത് എന്നിവർ നേതൃത്വം നൽകി. മധു മാഹി സ്വാഗതവും ട്രഷറർ സജിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

