വിദ്യാർഥികളെ ഗാന്ധി സ്മൃതി കുവൈത്ത് ആദരിച്ചു
text_fieldsഗാന്ധി സ്മൃതി കുവൈത്ത് ആദരവ് ഏറ്റുവാങ്ങിയ വിദ്യാർഥികൾ ഭാരവാഹികൾക്കൊപ്പം
കുവൈത്ത് സിറ്റി: ഗാന്ധി സ്മൃതി കുവൈത്ത് കുടുംബാംഗങ്ങളായ സി.ബി.എസ്.ഇ 10,12 പരീക്ഷയിൽ വിജയിച്ച കുട്ടികളെ മെമന്റോ നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി മധു മാഹി സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡന്റ് പ്രചോദ് ഉണ്ണി അധ്യക്ഷത വഹിച്ചു. ദേവി അജയ്, സാനിയ ബൈജു, എയ്ഞ്ചൽ ആന്റണി തീത്തായി, നീരജ എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. ഗാന്ധി സ്മൃതി കുവൈത്ത് രക്ഷാധികാരി റജി സെബാസ്റ്റ്യൻ, ഉപദേശക സമിതി അംഗം ലാക്ക്ജോസ്, ആർട്ട് സെക്രട്ടറി റൊമാനസ് പെയ്റ്റണ് എന്നിവർ ഉപഹാരങ്ങൾ കൈമാറി. എക്സിക്യൂട്ടിവ് മെംബർമാരായ പി.കെ. സജിൽ, ആന്റണി പൈലി, അജയ് നായർ എന്നിവർ പങ്കെടുത്തു. റെജി സെബാസ്റ്റ്യൻ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

