ഗാന്ധിസ്മൃതി കുവൈത്ത് ശിശുദിന ക്വിസ് മത്സരം
text_fieldsഗാന്ധിസ്മൃതി കുവൈത്ത് ശിശുദിന ക്വിസ് മത്സര വിജയികൾ സംഘാടകർക്കൊപ്പം
കുവൈത്ത് സിറ്റി: ശിശുദിനത്തിൽ ഗാന്ധി സ്മൃതി കുവൈത്ത് കുവൈത്തിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മത്സരം ബാബു ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
ഗാന്ധി സ്മൃതി കുവൈത്ത് പ്രസിഡന്റ് പ്രചോദ് ഉണ്ണി അധ്യക്ഷതവഹിച്ചു. പ്രാർഥന പ്രജീഷ് നെഹ്റുവിനെ കുറിച്ചു സംസാരിച്ചു.
ജെയിംസ് മോഹൻ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. വിജയികളായ വിദ്യാർഥികൾക്ക് ട്രോഫിയും പങ്കെടുത്ത എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റുകളും നൽകി. അവനിഷ് കണ്ണൻ- മയൂരവൻ അൻമ്പലഗൻ ടീം (ഫഹാഹീൽ അൽ വതാനി ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ) ഒന്നാം സ്ഥാനവും,
ദേവ് തോമസ് മാത്യു- എസ്തർ എൽസബത് മാത്യു ടീം(ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ അമ്മാൻ) രണ്ടാം സ്ഥാനവും, ഡാനിൽ തോമസ് എബ്രഹാം-അഭിരാം സിസിൽ കൃഷ്ണൻ ടീം(ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ അമ്മാൻ) മൂന്നാം സ്ഥാനവും നേടി.
റെജി സെബാസ്റ്റ്യൻ, മധു മാഹി, റൊമാനസ് പെയ്റ്റോൺ, ബിജു അലക്സാണ്ടർ, പോളി അഗസ്റ്റിൻ, ഷീബ പെയ്റ്റോൺ, ജോബി കുഴിമട്ടം, ഷിന്റോ ജോർജ്, സോണി മാത്യു, അജിത് പൊയിലൂർ, ലാക്ക്ജോസ്, റാഷിദ് ഇബ്രാഹിം, വിനയൻ, സജി ചാക്കോ, ദീപു, ഉദയൻ, ജയകുമാർ, ഫൗസൽ, ബിന്ദു റെജി, ചിത്രലേഖ, കൃഷ്ണകുമാരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

