ഗാന്ധിസ്മൃതി കുവൈത്ത്- മെഡക്സ് മെഡിക്കൽ സെന്റർ മെഡിക്കൽ ക്യാമ്പ്
text_fieldsപ്രവാസി വെൽഫെയറിന്റെ ഉപഹാരം ബദർ മെഡിക്കൽ സെന്റർ അഡ്മിൻ മാനേജർ സൗമ്യ ലോകേഷിന് റഫീഖ് ബാബു പൊൻമുണ്ടം കൈമാറുന്നു
കുവൈത്ത് സിറ്റി: ഗാന്ധിസ്മൃതി കുവൈത്തും, മെഡക്സ് മെഡിക്കൽ സെന്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് ഇൻഷുറൻസ് മാനേജർ അജയ് കുമാർ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ജോബി കുഴിമറ്റം അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി മധു മാഹി മധു മാഹി സ്വാഗതവും ട്രഷറർ പി.കെ.സജിൽ നന്ദിയും പറഞ്ഞു. ചടങ്ങിൽ ഗാന്ധിസ്മൃതി അംഗങ്ങൾക്കുള്ള പ്രിവിലേജ് കാർഡിന്റെ ഫ്ലെയർ പ്രകാശനവും നടന്നു. മെഡക്സ് ഗ്രൂപ്പ് ഐഡി കാർഡ് ഉള്ള അംഗങ്ങൾക്ക് വിവിധ ആനുകൂല്യങ്ങളും ഡിസ്കൗണ്ടുകളും ലഭ്യമാകും.
മെഡക്സ് മെഡിക്കൽ ഗ്രൂപ്പിനും, ക്യാമ്പിൽ പരിശോധന നടത്തിയ ഡോ. അജ്മൽ തോണിക്കര, നഴ്സിങ് സ്റ്റാഫ് എന്നിവർക്ക് ഗാന്ധിസ്മൃതിയുടെ ഉപഹാരം കൈമാറി. ഗാന്ധിസ്മൃതി രക്ഷാധികാരി റെജി സെബാസ്റ്റ്യൻ, ചാരിറ്റി സെക്രട്ടറിയും പ്രോഗ്രാം കൺവീനറുമായ രാജീവ് തോമസ്, ജനറൽ സെക്രട്ടറി മധു മാഹി എന്നിവർ ഉപഹാരങ്ങൾ കൈമാറി.
സെക്രട്ടറി ബിജു അലക്സാണ്ടർ, ആർട്സ് സെക്രട്ടറി പോളി അഗസ്റ്റിൻ, ജോയിൻ ട്രഷറർ അനീഷ് തങ്കപ്പൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ വിനയൻ അഴീക്കോട്, വിനോദ് കുമാർ, ദീപു, ജയകുമാർ, മണി പുത്തൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

