ഗാന്ധി സ്മൃതി കുവൈത്ത് സ്വാതന്ത്ര്യദിനാഘോഷം
text_fieldsചിത്രകാരി മർവ മുസ്തഫക്ക് ഗാന്ധി സ്മൃതി കുവൈത്തിന്റെ
ഉപഹാരം പ്രസിഡന്റ് പ്രചോദ് ഉണ്ണി കൈമാറുന്നു
കുവൈത്ത് സിറ്റി: ഗാന്ധി സ്മൃതി കുവൈത്ത് സ്വാതന്ത്ര്യദിനാഘോഷം ഫാ. ഡേവിസ് ചിറമൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രചോദ് ഉണ്ണി അധ്യക്ഷത വഹിച്ചു. സ്ലാനിയ പെയ്റ്റൻ ദേശഭക്തിഗാനം ആലപിച്ചു. രക്ഷാധികാരി റെജി സെബാസ്റ്റ്യൻ, ബിനു മാസ്റ്റർ ,ബേക്കൻ ജോസഫ്, ലാക് ജോസ്, നിസാർ പിള്ള, മണി പുത്തൂർ,
സന്തോഷ് തിടുമ്മൽ, ഷിന്റോ ജോർജ്, ജോബി തോമസ്, പോളി അഗസ്റ്റിൻ, വനിത ചെയർപേഴ്സൻ ഷിബാ പെയ്റ്റൻ, വനിത വേദി ട്രഷറർ ജാസ്മിൻ റൂഫസ്, നിസാർ എന്നിവർ ആശംസകൾ നേർന്നു. മധു മാഹി സ്വാഗതവും അഖിലേഷ് മാലൂർ നന്ദിയും പറഞ്ഞു.
‘എന്റെ സ്വാതന്ത്ര്യസമര ചിന്തകൾ’ എന്ന വിഷയത്തിൽ നടത്തിയ പ്രബന്ധ മത്സരത്തിൽ അൽവിന ജോബി, ജെറോൺ സജി, ജെറിൻ റൂഫ്, ആഗ്നേയ് അജിത് കുമാർ, അൽഡ്രി തോമസ്, അനുവിയ പുത്തൂർ എന്നിവർ സമ്മാനങ്ങൾ നേടി. ചിത്രകാരി മർവാ മുസ്തഫയെ ചടങ്ങിൽ ആദരിച്ചു.
എറണാകുളം ജില്ലയിലെ ഓച്ചന്തുരുത്ത് ഇൻഫന്റ് ജീസസ് കോൺവന്റ് സ്കൂൾ കുട്ടികൾക്ക് സ്വാതന്ത്ര്യദിനത്തിൽ പായസവിതരണവും നടത്തിയതായും സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

