ഇന്ത്യ ഇന്റർനാഷനൽ സ്കൂളിൽ ഗാന്ധിജയന്തി ആഘോഷം
text_fieldsഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഗാന്ധി ജയന്തി ആഘോഷത്തിൽ ഗാന്ധിജിയുടെ വേഷംകെട്ടിയവർ
കുവൈത്ത് സിറ്റി: മംഗഫിലെ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു. സീനിയർ വിഭാഗം വിദ്യാർഥികൾ സംഘടിപ്പിച്ച സ്പെഷൽ അസംബ്ലി ശ്രദ്ധേയമായി. ദേശഭക്തി ഗാനം, നൃത്തനൃത്യങ്ങൾ എന്നിവയും നടന്നു. മാത്‍സ് വിഭാഗം മേധാവി അബ്ദുല്ല മതിയുർ റഹ്മാൻ, ഗാന്ധിജിയുടെ വേഷമിട്ടു. ഗാന്ധിജിയുടെ സത്യസന്ധതയും അഹിംസ സിദ്ധാന്തവും ജീവിതത്തിലുടനീളം പ്രാവർത്തികമാക്കണമെന്ന് പ്രിൻസിപ്പൽ കെ.വി. ഇന്ദുലേഖ പറഞ്ഞു. കിൻഡർ ഗാർട്ടൻ വിഭാഗം നടത്തിയ പ്രത്യേക പരിപാടി 'രഘുപതി രാഘവ രാജാറാം' പാടി ആരംഭിച്ചു.
ഗാന്ധിജിയുടെ സമര ചരിത്രം വിളിച്ചോതുന്ന ഗീതകങ്ങൾ കുട്ടികൾ ആലപിച്ചു. പരിപാടികൾക്ക് വൈസ് പ്രിൻസിപ്പൽ ഡോ. കെ. സലിം, കെ.ജി വിഭാഗം മേധാവി നാജിയ ഖാദർ എന്നിവർ നേതൃത്വം നൽകി.

