ഗാന്ധിജയന്തി ആഘോഷിച്ചു
text_fieldsതിരുവല്ല പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഗാന്ധിജയന്തി
ആഘോഷത്തിൽ നിന്ന്
കുവൈത്ത് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു. പ്രസിഡന്റ് റെജി കൊരുത്തിന്റെ അധ്യക്ഷതയിൽ രക്ഷാധികാരി കെ.എസ്. വറുഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. ‘ഗാന്ധിയുടെ ജീവിത ശൈലിയും പ്രവർത്തനങ്ങളും’ എന്ന വിഷയത്തിൽ ബൈജു ജോസ് സംസാരിച്ചു.
വൈസ് പ്രസിഡന്റ് പ്രദീപ് ജോസഫ്, ജനറൽ സെക്രട്ടറി ജെയിംസ് വി. കൊട്ടാരം, ട്രഷറർ റൈജു അരീക്കര, ശിവകുമാർ തിരുവല്ല, ടിൻസി ഇടുക്കിള എന്നിവർ സംസാരിച്ചു. റെജി ചാണ്ടി, എബി തോമസ്, സജി പൊടിയാടി, ഷെബി കുറുപ്പൻപറമ്പിൽ, ജിജി നൈനാൻ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

