ജി. കാർത്തികേയൻ അനുസ്മരണം
text_fieldsഒ.ഐ.സി.സി കുവൈത്ത് തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജി. കാർത്തികേയൻ അനുസ്മരണം
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് തിരുവനന്തപുരം ജില്ല കമ്മിറ്റി നേതൃത്വത്തിൽ കോൺഗ്രസ് നേതാവും മുൻമന്ത്രിയും സ്പീക്കറുമായിരുന്ന ജി. കാർത്തികേയന്റെ എട്ടാം അനുസ്മരണ ദിനം സംഘടിപ്പിച്ചു. ഒ.ഐ.സി.സി ഓഫിസിൽ നടന്ന പരിപാടിയിൽ ജില്ല പ്രസിഡന്റ് വിധു കുമാർ അധ്യക്ഷത വഹിച്ചു.
ദേശീയ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര ഉദ്ഘാടനം ചെയ്തു.ബി.എസ്. പിള്ള, ജോയ് ജോൺ തുരുത്തിക്കര, ജോയ് കരുവാളൂർ, നിസ്സാം, ജോബിൻ ജോസ്, ചന്ദ്രമോഹൻ, വിപിൻ മാങ്ങാട്ട്, മനോജ് റോയ്, ഷോബിൻ, സൂരജ് കണ്ണൻ, അലക്സ് മാനന്തവാടി, മാണി പി. ചാക്കോ ഇല്യാസ്, ഇസ്മായിൽ മലപ്പുറം, മനോജ് കുറുപ്പ് എന്നിവർ സംസാരിച്ചു. ശിവൻകുട്ടി സ്വാഗതവും അനിൽ വർക്കല നന്ദിയും പറഞ്ഞു.