ജി ഫോർ ക്രിക്കറ്റ്: ടീം എം.എഫ്.സി ജേതാക്കൾ
text_fieldsജി ഫോർ ക്രിക്കറ്റ് ടൂർണമെൻറ് സീസൺ മൂന്നിൽ ജേതാക്കളായ ടീം എം.എഫ്.സി
കുവൈത്ത് സിറ്റി: യു.എ.ഇ എക്സ്ചേഞ്ച് ജി ഫോർ ക്രിക്കറ്റ് ടൂർണമെൻറ് സീസൺ മൂന്നിൽ ടീം എം.എഫ്.സി വിജയികളായി. കിങ്സ് XI ജലീബ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ ടീം സാൽമിയ സ്മാഷേഴ്സിനെ 27 റൺസിന് തോൽപിച്ചാണ് അവർ കപ്പുയർത്തിയത്. അൾട്ടിമേറ്റ് ഇലവനിലെ ഇൻതികാബ് അബ്ബാസ് മാൻ ഓഫ് ദി ടൂർണമെന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.
വേഗമേറിയ സെഞ്ചറി പവർ ഡിപ്പോ ടീമിലെ ഇംതിയാസ് സ്വന്തം പേരിൽ കുറിച്ചു. ജേതാക്കൾക്കും രണ്ടാം സ്ഥാനക്കാർക്കുമുള്ള ട്രോഫികൾ യു.എ.ഇ എക്സ്ചേഞ്ച് മാനേജർ ജോർജ് വർഗീസ് സമ്മാനിച്ചു. സമ്മാനദാന വേദിയിൽ, അബ്രഹാം ജോൺ, ഷെറിൻ ബേബി, സായി റാം, അനൂപ് മനോഹർ എന്നിവർ സന്നിഹിതരായിരുന്നു. തുടർച്ചയായ മൂന്നാം തവണയാണ് സാൽമിയ സ്മാഷേഴ്സ് ജി ഫോർ ടൂർണമെൻറ് ഫൈനൽ കളിക്കുന്നത്. ഫൈനൽ മത്സരം അമ്പയർമാരായ അനീഷും അരുണും ചേർന്ന് നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

