Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫ്യൂ​ച്ച​ർ ഐ...

ഫ്യൂ​ച്ച​ർ ഐ ​തി​യ​റ്റ​ർ ലോ​ക നാ​ട​കദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
future eye theatre activists on world theatre day
cancel
camera_alt

ലോ​ക നാ​ട​കദി​ന​ത്തി​ൽ ഫ്യൂ​ച്ച​ർ ഐ ​തി​യ​റ്റ​ർ പ്ര​വ​ർ​ത്ത​ക​ർ

കു​വൈ​ത്ത് സി​റ്റി: നാ​ട​ക സം​ഘ​ട​നയായ ഫ്യൂ​ച്ച​ർ ഐ ​തി​യ​റ്റ​ർ ലോ​ക നാ​ട​ക ദി​നം ആ​ഘോ​ഷി​ച്ചു. മം​ഗ​ഫ് കാ​ല​സ​ദ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ ച​ട​ങ്ങ് ഇം​ഗ്ലീ​ഷ് സ്കൂ​ൾ ഫ​ഹാ​ഹീ​ൽ ഡെ​പ്യൂ​ട്ടി പ്രി​ൻ​സി​പ്പ​ലും തി​യ​റ്റ​ർ പ്ര​വ​ർ​ത്ത​ക​നു​മാ​യ പീ​റ്റ​ർ മു​ള്ളേ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഫ്യൂ​ച്ച​ർ ഐ ​തി​യ​റ്റ​ർ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കു​ട്ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി ഷെ​മേ​ജ് കു​മാ​ർ ലോ​ക നാ​ട​ക​ദി​ന സ​ന്ദേ​ശം അ​വ​ത​രി​പ്പി​ച്ചു. ബി​വി​ൻ തോ​മ​സ് എ​ൻ.​എ​ൻ. പി​ള്ള​യു​ടെ `കു​ടും​ബ​യോ​ഗം' നാ​ട​ക​ത്തി​ന്റെ സം​ക്ഷി​പ്‌​ത രൂ​പം അ​വ​ത​രി​പ്പി​ച്ചു. ദൃ​ശ്യ പ്ര​സാ​ദ് കി​ഴ​ക്കേ​ട​ത്തു മ​ന ക​ഥ​ക​ളി സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് എ​ങ്ങി​നെ ആ​സ്വ​ദി​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ച് ല​ഘു​വി​വ​ര​ണം ന​ൽ​കി. ന​ള​ച​രി​തം ര​ണ്ടാം ദി​വ​സം ക​ഥ​ക​ളി​യി​ലെ ഭാ​ഗ​വും അ​വ​ത​രി​പ്പി​ച്ചു. 2009 മു​ത​ൽ ഫ്യൂ​ച്ച​ർ ഐ ​തി​യ​റ്റ​ർ അ​വ​ത​രി​പ്പി​ച്ച നാ​ട​ക​ങ്ങ​ളു​ടെ പ്ര​സ​ക്ത ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ വി​ഡി​യോ പ്ര​ദ​ർ​ശ​നം ന​ട​ന്നു.

കു​വൈ​ത്തി​ലെ നാ​ട​ക-ച​ല​ച്ചി​ത്ര രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും ആ​സ്വാ​ദ​ക​രും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ വ​ട്ടി​യൂ​ർ​ക്കാ​വ് കൃ​ഷ്ണ കു​മാ​ർ, പ്രേം ​രാ​ജ്, പ്ര​മോ​ദ് മേ​നോ​ൻ ജി​നു വൈ​ക്ക​ത്ത്, ചി​ന്നു കോ​ര, ഷി​ബു ഫി​ലി​പ്പ്, സ​ജീ​ഷ് കു​മാ​ർ, ഗോ​വി​ന്ദ് ശാ​ന്ത, വാ​സു മ​മ്പാ​ട് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ജി​ജു​ന മേ​നോ​ൻ ച​ട​ങ്ങു​ക​ൾ നി​യ​ന്ത്രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ണ്ണി കൈ​മ​ൾ സ്വാ​ഗ​ത​വും ഡോ.​പ്ര​മോ​ദ് മേ​നോ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world theatre dayKuwait NewsFuture eye theatre
News Summary - Future eye theatre announces World Theatre Day
Next Story